ആണ്‍കുട്ടിക്ക് വേണ്ടി രണ്ട് ആടുകളെയും, പെണ്‍കുട്ടിക്ക് വേണ്ടി ഒരു ആടിനെയുമാണ് അറുക്കേണ്ടത് എന്ന് മേലെ പറയുകയുണ്ടായി. ഈ എണ്ണം പാലിക്കുന്നത് സുന്നത്താണ്; വാജിബല്ല. അതു കൊണ്ട് ആണ്‍കുട്ടിയുടെ പിതാവിന് പ്രയാസമുണ്ടെങ്കില്‍ ഒരു ആടിനെ മാത്രം അറുക്കാം. രണ്ടില്‍ കുറഞ്ഞാലും അഖീഖ ശരിയാവുന്നതാണ്. എങ്കിലും കൂടുതല്‍ ശ്രേഷ്ഠമായിട്ടുള്ളത് രണ്ട് ആടുകളെ അറുക്കുന്നതാണ്.