പിതാവാണ് യഥാര്‍ത്ഥത്തില്‍ തന്റെ മകന് വേണ്ടി അറുക്കേണ്ടത്. അതാണ് അടിസ്ഥാനം. എന്നാല്‍ പിതാവിന് സാമ്പത്തികമായ ബുദ്ധിമുട്ടുള്ളത് കൊണ്ട് അക്കാര്യം വല്ല്യുപ്പ ഏറ്റെടുക്കുകയോ, അല്ലെങ്കില്‍ വല്ല്യുപ്പക്ക് വേണ്ടി പിതാവ് ഒഴിഞ്ഞു കൊടുക്കുകയോ ചെയ്താല്‍ അവര്‍ക്ക് അറുക്കുന്നത് അനുവദനീയമാകും. നബി -ﷺ- അവിടുത്തെ പേരക്കുട്ടികളായ ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا- വേണ്ടി ആടുകളെ അറുത്ത സംഭവം ഹദീസില്‍ വന്നിട്ടുമുണ്ട്.
എന്റെ പേരക്കുട്ടിക്ക് വേണ്ടി അറുക്കാമോ?
