ഇസ്ലാമിക വിശ്വാസവുമായി ചേർന്നു നിൽക്കുന്ന വിഷയങ്ങളിലൊന്നാണ് രൂപമുണ്ടാക്കലും പ്രതിമകൾ നിർമ്മിക്കലും ആത്മാവുള്ളവയുടെ ചിത്രങ്ങൾ വരച്ചുണ്ടാക്കലുമെല്ലാം. ധാരാളം പേരെ ശിർക്കിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. ജനങ്ങളിൽ എത്രയോ പേർ ഈ വിഷയത്തിന്റെ ഗൗരവം അറിയാതെയും ബോധ്യപ്പെടാതെയും കഴിഞ്ഞു കൂടുന്നവരാണ്. ഈ വിഷയത്തിൽ നബി -ﷺ- യുടെ ഹദീഥുകളിൽ വന്ന താക്കീതുകൾ ഓർമ്മപ്പെടുത്തുന്നു ഈ ദർസിൽ. അതോടൊപ്പം ഫോട്ടോഗ്രഫി, വീഡിയോ പോലുള്ള വിഷയങ്ങളിൽ സലഫി പണ്ഡിതന്മാർ പറഞ്ഞ ചില കാര്യങ്ങളും കേൾക്കാം.