നോമ്പ്

രോഗമായതിനാല്‍ നോമ്പ് ഉദ്ദേശിച്ചിരുന്നില്ല; ഉറക്കമുണര്‍ന്നപ്പോള്‍ രോഗം മാറിയിരിക്കുന്നു; എന്തു ചെയ്യണം?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

നോമ്പിന് നിയ്യത്ത് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്‌. നിയ്യത്ത് ഇല്ലാത്തവന്റെ നോമ്പ് സ്വീകരിക്കുകയില്ല എന്നത് ഹദീസുകളില്‍ വ്യക്തമായി വന്നിട്ടുണ്ട്. നബി (സ) പറഞ്ഞു:

«مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الْفَجْرِ، فَلَا صِيَامَ لَهُ»

“ആരെങ്കിലും നോമ്പിന് രാത്രി -ഫജ്റിന് മുന്‍പ്- നിയ്യത്ത് കരുതിയില്ലെങ്കില്‍ അവന് നോമ്പില്ല.” (നസാഇ: 2331(

മഗ്രിബിന്റെ സമയം വരെ അയാള്‍ നോമ്പുകാരെ പോലെ കഴിച്ചു കൂട്ടട്ടെ. എന്നാല്‍ അന്നേ ദിവസത്തെ നോമ്പ് ശരിയായതായി പരിഗണിക്കപ്പെടില്ല. കാരണം സുബഹ് ബാങ്കിന് മുന്‍പ് നോമ്പിന് നിയ്യത് വെക്കേണ്ടതുണ്ട്. ഇയാള്‍ക്ക് നിയ്യത് ഇല്ലായിരുന്നു എന്നതിനാല്‍ നോമ്പും ഇല്ല. മറ്റൊരു ദിവസം ഈ നോമ്പ് അയാള്‍ നോറ്റു വീട്ടേണ്ടതുണ്ട്.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: