കുട്ടികള്‍ക്ക് പേരിടുമ്പോള്‍

കുട്ടികള്‍ക്ക് നല്ല പേരുകള്‍ എങ്ങനെ കണ്ടെത്താം?

നല്ല പേര് തിരഞ്ഞെടുക്കുക എന്നത് ഏതൊരു മാതാവും പിതാവും തന്റെ മക്കള്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഇസ്ലാമില്‍ നല്ല പേരുകള്‍ നാല് നിലവാരങ്ങളിലാണ് ഉള്ളത്.

ഒന്ന്: അബ്ദുല്ലാഹ്, അബ്ദു റഹ്മാന്‍ എന്നീ രണ്ട് പേരുകള്‍. അവയാണ് ഏറ്റവും നല്ല പേരുകള്‍.

രണ്ട്: അല്ലാഹുവിന്റെ അടിമ എന്നറിയിക്കുന്ന ഏതു പേരുകളും. ഉദാഹരണത്തിന് അബ്ദുല്‍ അസീസ്‌, അബ്ദു റഹീം, അബ്ദുല്‍ മലിക് പോലുള്ള പേരുകള്‍.

മൂന്ന്: നബിമാരുടെയും റസൂലുകളുടെയും പേരുകള്‍. അതില്‍ തന്നെ ഏറ്റവും നല്ല പേര് നമ്മുടെ റസൂലിന്റെ പേരാണ്; മുഹമ്മദ്‌ -ﷺ-. പിന്നീട് ഉലുല്‍ അസ്മില്‍ പെട്ട നബിമാര്‍. ഇബ്രാഹീം, മൂസ, ഈസ, നൂഹ് -عَلَيْهِمُ السَّلَامُ-. പിന്നീട് മറ്റു നബിമാരുടെ പേരുകളും സ്വീകരിക്കാം.

നാല്: സ്വാലിഹീങ്ങളുടെ പേരുകള്‍. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിലകൊള്ളുന്നത് നമ്മുടെ റസൂലിന്റെ സ്വഹാബികള്‍ തന്നെ. അവരില്‍ മുന്നില്‍ നില്‍ക്കുന്നത് അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി -رَضِيَ اللَّهُ عَنْهُمْ- എന്നീ പേരുകളും.

അഞ്ച്: എല്ലാ നല്ല അര്‍ഥം ഉള്‍ക്കൊള്ളുന്ന -മനോഹരമായ- പേരുകളും.

കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ഈ പേര് അവന്റെ മരണം വരെ അവനോടൊപ്പം ഉണ്ടായിരിക്കും എന്ന കാര്യം ഓര്‍മ്മയില്‍ ഉണ്ടാകണം. ഒരു കുട്ടിയാകുമ്പോഴും, പിന്നീടൊരു യുവാവായി മാറുമ്പോഴും, വൃദ്ധനാകുമ്പോഴും, അവനൊരു പിതാവാകുമ്പോഴുമെല്ലാം ആ പേര് അവന് യോജിക്കുന്നതായിരിക്കണം. ചിലര്‍ കുട്ടികളുടെ കുസൃതിയും കുട്ടിത്തവും പരിഗണിച്ചു കൊണ്ട് ചില പേരുകള്‍ ഇട്ടു കൊടുക്കും. പിന്നീട് അവര്‍ വലുതായി കഴിഞ്ഞാല്‍ ആളുകള്‍ക്കിടയില്‍ പരിഹസിക്കപ്പെടുന്ന ഒരു പേര് പോലെ അത് നിലകൊള്ളും. ഇത്തരം കാര്യങ്ങള്‍ പേരിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ:

%d bloggers like this: