ഫാതിഹയുടെ പേരുകള്‍
ഫാതിഹക്ക് ധാരാളം പേരുകള്‍ ഉണ്ടെന്നും, അവ ഈ സൂറതിന്റെ പ്രത്യേകത നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും വിശദീകരിക്കുകയുണ്ടായി. പണ്ഡിതന്മാരില് ചിലര്‍ ഫാതിഹക്ക് ഇരുപത് പേരുകള്‍ വരെ എണ്ണിപ്പറഞ്ഞിട്ടുണ്ട്. അവയില്‍ ചില പേരുകളും അവയുടെ ചുരുക്ക വിശദീകരണവും താഴെ നല്‍കാം.
- ഫാതിഹഃ (الفَاتِحَةُ)
പ്രാരംഭം എന്നര്‍ത്ഥം. ഖുര്‍ആന്‍ ആരംഭിക്കുന്നത് ഫാതിഹ കൊണ്ടാണ്. എല്ലാ ദിവസത്തെയും നിസ്കാരങ്ങളില്‍ ആദ്യമായി പാരായണം ചെയ്യുന്ന ഖുര്‍ആനിലെ സൂറതും ഫാതിഹയാണ്. അതിനാല്‍ നിസ്കാരത്തിന്റെ ആരംഭവും ഫാതിഹയാലാണ്.
- ഉമ്മുല്‍ ഖുര്‍ആന്‍ (أُمُّ القُرْآنِ)
‘ഉമ്മുല്‍ ഖുര്‍ആന്‍’ എന്നാല്‍ ഖുര്‍ആനിന്റെ മാതാവ് എന്നു ഭാഷാര്‍ത്ഥം. ഖുര്‍ആനിലെ ആശയാര്‍ഥങ്ങള്‍ ഫാതിഹയില്‍ ചുരുക്ക രൂപത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതിനാലാണ് ഈ പേര് നല്‍കപ്പെട്ടതെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.
- സ്വലാത് (الصَّلَاةُ)
പ്രാര്‍ത്ഥന എന്നര്‍ത്ഥം. ഇസ്ലാമിലെ അതിമഹത്തരമായ ഇബാദതായ നിസ്കാരത്തിനും സ്വലാത് എന്നു തന്നെയാണ് പറയുക. ഫാതിഹ നിസ്കാരത്തില്‍ പാരായണം ചെയ്യല്‍ നിര്‍ബന്ധമാണ്. മാത്രമല്ല, ഏറ്റവും മഹത്തരമായ പ്രാര്‍ത്ഥന ഫാതിഹ അതിന്റെ അവസാന ആയത്തുകളില്‍ ഉള്‍ക്കൊള്ളുന്നു. പ്രാര്‍ത്ഥനയുടെ മര്യാദകളും ഫാതിഹയിലെ ആയതുകളില്‍ നിന്ന് ഗ്രഹിച്ചെടുക്കാവുന്നതാണ്.
- അസ്സബ്ഉല്‍ മസാനി (السَّبْعُ المَثَانِيُّ)
എല്ലാ ദിവസത്തെയും നിസ്കാരങ്ങളിലും, അതില്‍ ഓരോ റക്അതുകളിലും ആവര്‍ത്തിക്കപ്പെടുന്ന ഏഴു വചനങ്ങള്‍ ആയതു കൊണ്ടാണ് ‘ആവര്‍ത്തിക്കപ്പെടുന്ന ഏഴ് (ആയതുകള്‍)’ എന്ന അര്‍ത്ഥത്തില്‍ ഈ പേര് ഫാതിഹക്ക് നല്കപ്പെട്ടത്. അല്ലാഹു ഈ ഉമ്മതിന് മാത്രം പ്രത്യേകമായി നല്കിയ ഏഴു ആയത്തുകള്‍ ആയതു കൊണ്ട് ‘പ്രത്യേകമാക്കപ്പെട്ട ഏഴ് (ആയതുകള്‍) എന്ന അര്‍ത്ഥത്തിലാണ് പേര് നല്‍കപ്പെട്ടതെന്നും അഭിപ്രായമുണ്ട്.
- റുഖിയ (الرُّقْيةُ)
മന്ത്രം എന്നര്‍ത്ഥം. രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നതിനും ഹൃദയ രോഗങ്ങളെ സുഖപ്പെടുത്തുന്ന ആശയങ്ങള്‍ ഉള്ക്കൊള്ളുന്നതിനാലുമാണ് ഈ പേര് നല്കപ്പെട്ടത്.
- ഉമ്മുല്‍ കിതാബ് (أُمُّ الكِتَابِ)
ഖുര്‍ആനില്‍ ആദ്യമായി എഴുതപ്പെടുകയും, നിസ്കാരത്തില്‍ ആദ്യം പാരായണം ചെയ്യപ്പെടുകയും ചെയ്യുന്നത് ഈ സൂറതാണ് എന്നതിനാലാണ് ഈ പേര് നല്കപ്പെട്ടത്.
- അല്‍-ഖുര്‍ആനുല്‍ അദ്വീം (القُرْآنُ العَظِيمُ)
മഹത്തരമായ ഖുര്‍ആന്‍ എന്നര്‍ത്ഥം. ഖുര്‍ആനിലെ ഏറ്റവും മഹത്തരമായ സൂറത് ഫാതിഹയാണ്. ഫാതിഹ അല്ലാഹുവിന്റെ സംസാരമാണ് എന്നതിനാലും, അതിലെ ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ആശയം ഏറ്റവും മഹത്തരമാണ് എന്നതിനാലും, അതിന്റെ പാരായണത്തിന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാലുമാണ് ഫാതിഹയെ മഹത്തരമായ ഖുര്‍ആന്‍ എന്നു വിശേഷിപ്പിക്കുന്നത്.
وعليكم السلام ورحمة الله وبركاته
بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون
ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.
വല്ലാഹു അഅലം.
വ ഫീകും ബാറകല്ലാഹ്.
السلام عليكم ورحمة الله
Is the meaning for اثنى علي عبدي given in this true? Please clarify
بارك الله فيكم