ആഘോഷങ്ങള്‍

പെരുന്നാള്‍ ദിവസം നോമ്പെടുക്കുന്നതിന്റെ വിധി എന്താണ്?

പെരുന്നാള്‍ ദിവസം നോമ്പെടുക്കുന്നത് ഹറാമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ്. ഈ വിഷയത്തില്‍ ഇജ്മാഅ ഉണ്ടെന്ന് ഇബ്നു ഹസ്മ്, ഇബ്നു ഖുദാമ, നവവി -رَحِمَهُمُ اللَّهُ- തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

عَنْ أَبِي عُبَيْدٍ قَالَ: شَهِدْتُ العِيدَ مَعَ عُمَرَ بْنِ الخَطَّابِ رَضِيَ اللَّهُ عَنْهُ، فَقَالَ: «هَذَانِ يَوْمَانِ نَهَى رَسُولُ اللَّهِ –ﷺ- عَنْ صِيَامِهِمَا: يَوْمُ فِطْرِكُمْ مِنْ صِيَامِكُمْ، وَاليَوْمُ الآخَرُ تَأْكُلُونَ فِيهِ مِنْ نُسُكِكُمْ»

ഉമര്‍ ബ്നുല്‍ ഖത്താബ് -رَضِيَ اللَّهُ عَنْهُ- പെരുന്നാള്‍ ദിവസം ഇപ്രകാരം പറഞ്ഞതായി കാണാം: “ഈ രണ്ട് ദിനങ്ങളില്‍ നോമ്പ് നോല്‍ക്കുന്നത് നബി -ﷺ- വിരോധിച്ചിട്ടുണ്ട്. നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുന്ന ദിവസവും (ഈദുല്‍ ഫിത്വര്‍), നിങ്ങളുടെ ബലിമൃഗത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുന്ന ദിവസവും (ഈദുല്‍ അദ്വ്-ഹ).” (ബുഖാരി: 1990, മുസ്ലിം: 1137)

ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നത് -നേര്‍ച്ചയുടെ നോമ്പോ, സുന്നത്ത് നോമ്പോ, കഫാറത്തോ മറ്റേതോ ആകട്ടെ- നിഷിദ്ധമാണ് എന്നതില്‍ പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു.” (ശര്‍ഹുന്നവവി: 8/263)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment