ആഘോഷങ്ങള്‍

ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് പെരുന്നാള്‍ മുസ്വല്ലകളില്‍ പ്രവേശിക്കാമോ?

عَنْ أُمِّ عَطِيَّةَ، قَالَتْ: أَمَرَنَا رَسُولُ اللهِ -ﷺ- أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالْأَضْحَى، الْعَوَاتِقَ، وَالْحُيَّضَ، وَذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلَاةَ، وَيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُسْلِمِينَ، قُلْتُ: يَا رَسُولَ اللهِ! إِحْدَانَا لَا يَكُونُ لَهَا جِلْبَابٌ، قَالَ: «لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا»

ഉമ്മു അത്വിയ്യ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും വിവാഹപ്രായമെത്തിയ കന്യകകളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും (മുസ്വല്ലയിലേക്ക്) കൊണ്ട് വരാന്‍ ഞങ്ങളോട് കല്‍പ്പിച്ചു. എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍; അവര്‍ നിസ്കാരത്തില്‍ നിന്ന് (ചില രിവായതുകളില്‍: മുസ്വല്ലയില്‍ നിന്ന്) വിട്ടു നില്‍ക്കുകയും, നന്മക്ക് (ഖുതുബ) സാക്ഷ്യം വഹിക്കുകയും, മുസ്ലിമീങ്ങളുടെ പ്രാര്‍ത്ഥനയില്‍ (പങ്കു ചേരുകയും) ചെയ്യട്ടെ.” ഞാന്‍ (ഉമ്മു അത്വിയ്യ) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഞങ്ങളില്‍ ചിലര്‍ക്ക് ജില്‍ബാബ് (തട്ടം) ഇല്ലല്ലോ? അവിടുന്ന് പറഞ്ഞു: “(ഒന്നിലധികം ജില്‍ബാബുള്ള) അവളുടെ സഹോദരി തന്റെ ജില്‍ബാബ് അവളെ ധരിപ്പിക്കട്ടെ.” (ബുഖാരി: 324, മുസ്ലിം: 890)

ചുരുക്കത്തില്‍, ആര്‍ത്തവം ഉള്ള സ്ത്രീകള്‍ക്ക് പെരുന്നാളിന്റെ മുസ്വല്ലകളിലേക്ക് വരാം. എന്നാല്‍ അവള്‍ നിസ്കാര സ്ഥലത്ത് പ്രവേശിക്കുകയോ നിസ്കരിക്കുകയോ ചെയ്യരുത്. അവര്‍ക്ക് കുറച്ച് മാറി ഇരിക്കുകയും, ഖുതുബ ശ്രവിക്കുകയും, മുസ്ലിമീങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിന് ഉത്തരം നല്‍കുകയുമാകാം. വല്ലാഹു അഅലം.

[ശ്രദ്ധിക്കുക: പെരുന്നാള്‍ മുസ്വല്ലയും മസ്ജിദും വേറെവേറെ തന്നെ പരിഗണിക്കേണ്ടതുണ്ട്. മസ്ജിദില്‍ പ്രവേശിക്കാനും അവിടെ കുറെ നേരം ഇരിക്കാനും സ്ത്രീകള്‍ക്ക് പെരുന്നാളിലും അല്ലാത്ത ദിവസങ്ങളിലും അനുവാദമില്ല. മസ്ജിദിന്റെ പുറത്ത് അവര്‍ക്കായി ഒരുക്കിയ സ്ഥലമുണ്ടെങ്കില്‍ -അത് സുരക്ഷിതമാണെങ്കില്‍- അവര്‍ക്ക് അവിടെ ഇരിക്കാം. വല്ലാഹു അഅലം.]

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: