ആഘോഷങ്ങള്‍

എന്താണ് പെരുന്നാള്‍?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

പെരുന്നാളിന് അറബിയില്‍ ഈദ് എന്നാണ് പറയുക. മടങ്ങിവരുന്നത് എന്നര്‍ത്ഥമുള്ള ‘ആദ (عاد)’ എന്ന പദത്തില്‍ നിന്നാണ് ഈദ് വന്നിട്ടുള്ളത് എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും വര്‍ഷവും സന്തോഷവും ആഹ്ലാദവുമായി മടങ്ങിയെത്തുന്നത് എന്ന അര്‍ത്ഥത്തിലാണ് ഈദ് എന്ന പദം ഉപയോഗിക്കപ്പെട്ടത്. ‘ശീലമായത്’ എന്ന അര്‍ത്ഥമുള്ള ‘ആദത് (عادة) എന്ന പദത്തില്‍ നിന്നാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. ഇസ്ലാമില്‍ രണ്ട് പെരുന്നാളുകള്‍ മാത്രമാണ് ഉള്ളത്. ഈദുല്‍ ഫിത്വറും ഈദുല്‍ അദ്വ്-ഹയുമാണ്‌ അവ. മൂന്നാമതൊരു ഈദ്/പെരുന്നാള്‍ മുസ്ലിമീങ്ങള്‍ക്കില്ല. ഇതോടൊപ്പം മുസ്ലിമീങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ദിനങ്ങളില്‍ ഒന്നായതിനാല്‍ വെള്ളിയാഴ്ചയെ ഈദിന്റെ ദിവസം എന്ന് നബി -ﷺ- യുടെ ഹദീസില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: