بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

الحَمْدُ لِلَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ:

കുറച്ചു ദിവസങ്ങളായി ജൂതന്മാരുടെ രാഷ്ട്രത്തില്‍ കത്തിപ്പടരുന്ന അഗ്നിജ്വാലകളെ കുറിച്ചാണ് ചര്‍ച്ചകളും സംസാരങ്ങളും നടന്നു കൊണ്ടിരിക്കുന്നത്. മുസ്‌ലിമീങ്ങളില്‍ ബഹുഭൂരിപക്ഷവും അവര്‍ക്ക് സംഭവിച്ചതില്‍ സന്തോഷിക്കുകയും, അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ചെയ്ത അനീതികളും അതിക്രമങ്ങളും വെച്ചു നോക്കുമ്പോള്‍ അവര്‍ക്ക് സംഭവിക്കുന്നത് എത്രയോ ചെറുത് മാത്രമാണ്.

തങ്ങളുടെ കണക്കുകൂട്ടലുകള്‍ക്കും സൈനീക ശക്തികള്‍ക്കും അല്ലാഹുവിന്റെ വിധിയെ തടുക്കാനോ മാറ്റുവാനോ സാധിക്കില്ലെന്ന് ഇനിയെങ്കിലും യഹൂദര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് നല്ലത്. എങ്കിലും, യഹൂദരുടെ ചരിത്രമറിയുന്നവര്‍ അവര്‍ക്ക് മനസ്താപമുണ്ടാകുമെന്നോ, നാളെ മുതല്‍ യഹൂദരെല്ലാം നന്മയുടെയും ശരിയുടെയും മാര്‍ഗങ്ങളിലേക്ക് മടങ്ങുമെന്നോ പ്രതീക്ഷിക്കാന്‍ വകുപ്പില്ല. അന്ത്യനാളിനെ കുറിച്ചുള്ള നബി -ﷺ- യുടെ പ്രവചനങ്ങള്‍ വായിക്കുന്നവര്‍ക്കും അതപ്രകാരം തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുക.

എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു വിഷയമുണ്ട്. കാഫിറുകള്‍ക്ക് സംഭവിക്കുന്ന ദുരിതങ്ങളിലും പ്രയാസങ്ങളിലും സന്തോഷിക്കാമോ എന്നതാണത്. ജൂതന്മാരാകട്ടെ, ഇസ്‌ലാമിനെയും മുസ്‌ലിമീങ്ങളെയും ഉപദ്രവിക്കുന്നവരും, തരം കിട്ടിയാല്‍ പ്രയാസപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നവരുമാണ്.

കാഫിറുകളോട് മതപരമായ വെറുപ്പ് വെച്ചു പുലര്‍ത്തുകയും, അവരില്‍ തന്നെ ഇസ്‌ലാമിനോടും മുസ്‌ലിമീങ്ങളോടും യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോട് കടുത്ത അമര്‍ഷം വെച്ചു പുലര്‍ത്തുകയും, അവര്‍ക്കെതിരെ പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ വിഷയത്തില്‍ സംശയമുണ്ടാകാന്‍ വഴിയില്ല. കാരണം, അത്തരം വെറുപ്പും വിദ്വേഷവും മനസ്സില്‍ നിലനില്‍ക്കുന്നെങ്കില്‍ അതിന്റെ സ്വാഭാവിക പ്രതിഫലനമായി സന്തോഷവും ആഹ്ലാദവും മനസ്സില്‍ നിറയാതിരിക്കില്ല.

എങ്കിലും ചിലര്‍, മാനുഷികമായ പരിഗണനകള്‍ അവര്‍ക്ക് നല്‍കണമെന്നും, ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണെന്നത് കൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ സന്തോഷിക്കുന്നത് കാരുണ്യമല്ലെന്നും മറ്റും പറഞ്ഞു കാണുന്നു. ഈ വിഷയത്തില്‍ ഖുര്‍ആനും ഹദീഥും സലഫുകളുടെ നിലപാടുകളും എന്തു പറയുന്നുവെന്ന് നോക്കാം.

<strong>പ്രകൃതിദുരന്തങ്ങള്‍; ആദ്യപാഠം</strong>

പ്രകൃതിയില്‍ ദുരന്തങ്ങളും അസ്വാഭാവിക പ്രതിഭാസങ്ങളും ഉണ്ടാകുന്നത് പിന്നില്‍ കേവല ഭൗതിക കാരണങ്ങള്‍ മാത്രമാണുണ്ടാകുന്നതെന്ന വാദം തനിച്ച യുക്തിവാദികളില്‍ നിന്ന് മാത്രമുണ്ടാകുന്നതാണ്. മനുഷ്യരുടെ തിന്മകള്‍ക്ക് ശിക്ഷയായും, മുസ്‌ലിമീങ്ങള്‍ക്ക് പരീക്ഷണമായും, തിന്മകളില്‍ നിന്ന് മടങ്ങാനുള്ള ഓര്‍മ്മപ്പെടുത്തലായുമൊക്കെയാണ് ഇത്തരം സംഭവങ്ങള്‍ ഭൂമിയില്‍ ഉണ്ടാകുന്നത്.

വലിയ നാശങ്ങള്‍ ഉണ്ടായ സമൂഹങ്ങളുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടും. അല്ലാഹു -تعالى- അപ്രകാരം പരിശോധന നടത്താന്‍ മനുഷ്യരെ ഓര്‍മ്മപ്പെടുത്തിയിട്ടുമുണ്ട്.

قَدْ خَلَتْ مِن قَبْلِكُمْ سُنَنٌ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿١٣٧﴾

“നിങ്ങള്‍ക്ക് മുമ്പ് പല നടപടികളും കഴിഞ്ഞു പോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് നിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍.” (ആലു ഇംറാന്‍: 137)

وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ ﴿١٠﴾ قُلْ سِيرُوا فِي الْأَرْضِ ثُمَّ انظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿١١﴾

“നിനക്ക് മുമ്പ് പല റസൂലുകളും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു. പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ.” (അന്‍ആം: 10-11)

قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ ﴿٦٩﴾

“പറയുക: നിങ്ങള്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ട് കുറ്റവാളികളുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.” (നംല്: 69)

قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ ﴿٤٢﴾

“പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധികപേരും മുശ്രിക്കുകളായിരുന്നു.” (റൂം: 42)

وَقَوْمُ إِبْرَاهِيمَ وَقَوْمُ لُوطٍ ﴿٤٣﴾ وَأَصْحَابُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ ﴿٤٤﴾ فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ ﴿٤٥﴾ أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ ﴿٤٦﴾

“ഇബ്രാഹീമിന്റെ ജനതയും, ലൂത്വിന്റെ ജനതയും മദ്യന്‍ നിവാസികളും (നിഷേധിച്ചിട്ടുണ്ട്.) മൂസായും അവിശ്വസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാഫിറുകള്‍ക്ക് ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നെ ഞാനവരെ പിടികൂടുകയുമാണ് ചെയ്തത്. അപ്പോള്‍ എന്റെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നു.? എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍ അക്രമത്തില്‍ ഏര്‍പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെ വീണടിഞ്ഞ് കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്ന എത്രയെത്ര കിണറുകള്‍! പടുത്തുയര്‍ത്തിയ എത്രയെത്ര കോട്ടകള്‍!” (ഹജ്ജ്: 43-46)

ഇതല്ലാതെയും ഈ വിഷയത്തില്‍ ധാരാളം ആയത്തുകള്‍ വന്നിട്ടുണ്ട്. ചുരുക്കത്തില്‍, മേല്‍ കണ്ട ആയത്തുകളില്‍ വന്നത് പോലെ, പ്രകൃതിയില്‍ സംഭവിക്കുന്ന ദുരന്തങ്ങളും ഭൂകമ്പങ്ങളും പ്രളയവും അഗ്നിബാധയും പോലുള്ള കാര്യങ്ങള്‍ മനുഷ്യരുടെ തിന്മകള്‍ക്കുള്ള പ്രതിഫലമാണ്; പൊതുവില്‍.

എന്നാല്‍, ചിലപ്പോള്‍ മുഅ്മിനീങ്ങള്‍ക്കും ഇത്തരം പ്രയാസങ്ങള്‍ നേരിട്ടേക്കാം. അത് ചിലപ്പോള്‍ അവരിലെ തിന്മകള്‍ക്കുള്ള ഭൗതികമായ ശിക്ഷയായേക്കാം. മറ്റു ചിലപ്പോള്‍, അല്ലാഹുവിന്റെ പരീക്ഷണമായേക്കാം.

നബി -ﷺ- ക്കും സ്വഹാബത്തിനും നേരിടേണ്ടി വന്ന ചില രോഗങ്ങളും പരീക്ഷണങ്ങളും പ്രയാസങ്ങളുമെല്ലാം ഈ ഗണത്തില്‍ പെട്ടതാണ്. അവ ശിക്ഷയോ നാശമോ അല്ല. മറിച്ച് പരീക്ഷണം മാത്രമാണ്. അവയില്‍ ക്ഷമിക്കുന്നവര്‍ക്ക് പ്രതിഫലമുണ്ട്; അല്ലാത്തവര്‍ പരീക്ഷണത്തില്‍ പരാജയപ്പെടുകയും അക്ഷമ കാണിക്കുകയും ചെയ്തിരിക്കുന്നു.

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ﴿١٥٥﴾

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.” (ബഖറ: 155)

أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ﴿٣﴾

“ഞങ്ങള്‍ ഈമാന്‍ സ്വീകരിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (അന്‍കബൂത്: 2-3)

أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّـهِ ۗ أَلَا إِنَّ نَصْرَ اللَّـهِ قَرِيبٌ ﴿٢١٤﴾

“അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്.” (ബഖറ: 214)

عَنْ صُهَيْبٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ»

നബി -ﷺ- പറഞ്ഞു: “മുഅ്മിനിന്റെ കാര്യം അത്ഭുതം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും നന്മയാണ്. അതൊരു മുഅ്മിനിനല്ലാതെ ഉണ്ടാവുകയുമില്ല. അവനൊരു നന്മ ലഭിച്ചാല്‍ അവനതില്‍ നന്ദി പ്രകടിപ്പിക്കും; അങ്ങനെ അതവനൊരു നന്മയായി. അവനൊരു പ്രയാസം ബാധിച്ചാല്‍ അതിലവന്‍ ക്ഷമിക്കും; അതുമവന് നന്മയായി.” (മുസ്‌ലിം: 2999)

عَنْ سَعْدِ بْنِ أَبِي وَقَّاصٍ، قَالَ: قُلْتُ: يَا رَسُولَ اللَّهِ أَيُّ النَّاسِ أَشَدُّ بَلَاءً؟ قَالَ: «الْأَنْبِيَاءُ، ثُمَّ الْأَمْثَلُ فَالْأَمْثَلُ، يُبْتَلَى الْعَبْدُ عَلَى حَسَبِ دِينِهِ، فَإِنْ كَانَ فِي دِينِهِ صُلْبًا، اشْتَدَّ بَلَاؤُهُ، وَإِنْ كَانَ فِي دِينِهِ رِقَّةٌ، ابْتُلِيَ عَلَى حَسَبِ دِينِهِ، فَمَا يَبْرَحُ الْبَلَاءُ بِالْعَبْدِ، حَتَّى يَتْرُكَهُ يَمْشِي عَلَى الْأَرْضِ، وَمَا عَلَيْهِ مِنْ خَطِيئَةٍ»

ഒരിക്കല്‍ നബി -ﷺ- യോട് ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ! ജനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെടുക ആരാണ്? അവിടുന്ന് പറഞ്ഞു: “നബിമാരാണ് (ഏറ്റവും ശക്തമായി പരീക്ഷിക്കപ്പെടുക). പിന്നീട് അവരോട് ഏറ്റവും സാമ്യമുള്ളവര്‍. പിന്നീട് അവരോട് ഏറ്റവും സാമ്യമുള്ളവര്‍. ഒരു മനുഷ്യന്‍ തന്റെ ദീന്‍ അനുസരിച്ച് പരീക്ഷിക്കപ്പെടും.

അവന്‍ തന്റെ ദീനില്‍ ഉറച്ചു നിലകൊള്ളുന്നവനാണെങ്കില്‍ അവന്റെ പരീക്ഷണം ശക്തമാകും. അവന്റെ ദീനില്‍ ബലക്ഷയമുണ്ടെങ്കില്‍ അതിന് അനുസരിച്ചേ പരീക്ഷിക്കപ്പെടുകയുള്ളൂ. പ്രയാസങ്ങള്‍ ഒരു അടിമയെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരിക്കും; അവസാനം ഭൂമിക്ക് മുകളിലൂടെ നടക്കവെ ഒരു തിന്മ പോലും അവന്റെ മേല്‍ ബാക്കിയുണ്ടാകാത്ത അവസ്ഥയില്‍ (അവനാകുന്നത് വരെ).” (ഇബ്‌നു മാജ: 4023)

എന്നാല്‍, മേല്‍ പറഞ്ഞതിന്റെ അര്‍ഥം മുഅ്മിനീങ്ങള്‍ക്ക് ഒരിക്കലും വിപത്തുകളോ ദുനിയാവില്‍ ശിക്ഷയോ ബാധിക്കുകയില്ലെന്നല്ല. തിന്മകള്‍ വ്യാപകമായി പ്രചരിച്ചാലും മറ്റും അല്ലാഹു -تعالى- മുഅ്മിനീങ്ങളുടെ മേലും ശിക്ഷ ഇറക്കിയേക്കാം.

عَنْ عَائِشَةَ قَالَتْ: قَالَ رَسُولُ اللَّهِ -ﷺ-: «يَكُونُ فِي آخِرِ هَذِهِ الأُمَّةِ خَسْفٌ وَمَسْخٌ وَقَذْفٌ»، قَالَتْ: قُلْتُ: يَا رَسُولَ اللَّهِ، أَنَهْلِكُ وَفِينَا الصَّالِحُونَ؟ قَالَ: «نَعَمْ إِذَا ظَهَرَ الخُبْثُ»

ആഇശ -رضي الله عنها- യുടെ ഹദീഥില്‍ നബി -ﷺ- പറഞ്ഞു: “ഈ ഉമ്മത്തില്‍ ഭൂമിയിലേക്ക് ആഴ്ത്തലും, രൂപം മാറ്റലും, ചരല്‍കല്‍ വര്‍ഷവും ഉണ്ടാകും.” ആഇശ -رضي الله عنها- ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഞങ്ങളില്‍ സച്ചരിതരായവര്‍ ഉണ്ടാകുമ്പോഴും ഞങ്ങള്‍ നശിക്കുമോ?” നബി -ﷺ- പറഞ്ഞു: “അതെ! മ്ലേഛതകള്‍ പ്രകടമായാല്‍.” (തിര്‍മിദി: 2185)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ: أَقْبَلَ عَلَيْنَا رَسُولُ اللَّهِ -ﷺ- فَقَالَ: «يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ، وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ: لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا، وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ، إِلَّا أُخِذُوا بِالسِّنِينَ، وَشِدَّةِ الْمَئُونَةِ، وَجَوْرِ السُّلْطَانِ عَلَيْهِمْ، وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ، إِلَّا مُنِعُوا الْقَطْرَ مِنَ السَّمَاءِ، وَلَوْلَا الْبَهَائِمُ لَمْ يُمْطَرُوا، وَلَمْ يَنْقُضُوا عَهْدَ اللَّهِ، وَعَهْدَ رَسُولِهِ، إِلَّا سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ، فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ، وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ، وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ، إِلَّا جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ»

നബി -ﷺ- പറഞ്ഞു: “ഹേ മുഹാജിറുകളുടെ സമൂഹമേ! അഞ്ചു കാര്യങ്ങള്‍; അവ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍… നിങ്ങള്‍ക്ക് അവ ബാധിക്കുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു.

വ്യഭിചാരം ഒരു സമൂഹത്തില്‍ വ്യാപകമാവുകയും, അതവര്‍ പരസ്യമാക്കുകയും ചെയ്താല്‍, അവരില്‍ മുന്‍സമൂഹങ്ങളില്‍ കാണപ്പെടാത്ത പ്ലേഗും മറ്റു രോഗങ്ങളും പടരാതിരിക്കില്ല.

അവര്‍ തൂക്കത്തിലും അളവിലും കൃത്രിമം കാട്ടിയാല്‍, വരള്‍ച്ചയും ഉയര്‍ന്ന ജീവിതച്ചിലവുകളും, ഭരണാധികാരികളുടെ അതിക്രമവും അവരെ ബാധിക്കാതിരിക്കുകയില്ല.

തങ്ങളുടെ സമ്പത്തിലെ സകാത് അവര്‍ തടഞ്ഞു വെച്ചാല്‍ ആകാശത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല; കന്നുകാലികള്‍ ഇല്ലായിരുന്നെങ്കിലും മഴ പെയ്യുകയേ ഇല്ലായിരുന്നു.

അല്ലാഹുവിന്റെ കരാറും, റസൂലിന്റെ കരാറും അവര്‍ ലംഘിച്ചാല്‍, അവര്‍ക്ക് പുറമെ നിന്നുള്ള ശത്രുക്കള്‍ക്ക് അല്ലാഹു അവരുടെ മേല്‍ അധികാരം നല്‍കാതിരിക്കില്ല; അങ്ങനെ അവര്‍ (ശത്രുക്കള്‍) അവരുടെ (മുസ്‌ലിമീങ്ങളുടെ) കൈകളിലുള്ള ചിലത് തട്ടിയെടുക്കും.

അവരിലെ നേതാക്കന്മാര്‍ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് വിധിക്കാതിരിക്കുകയും, അക്കാര്യത്തില്‍ തന്നിഷ്ടങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍, അല്ലാഹു അവര്‍ക്കിടയില്‍ പരസ്പരം പ്രശ്നങ്ങള്‍ നിശ്ചയിക്കാതിരിക്കില്ല.” (ഇബ്‌നു മാജ: 4019)

ചുരുക്കത്തില്‍, കാഫിറുകള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങളും അവരുടെ മേല്‍ വന്നു ഭവിക്കുന്ന ദുരന്തങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയാണ്. അവര്‍ അതില്‍ ക്ഷമിച്ചാലും ഇല്ലെങ്കിലും അവര്‍ക്ക് അല്ലാഹുവിങ്കല്‍ പ്രതിഫലമില്ല. എന്നാല്‍, മുഅ്മിനീങ്ങള്‍ക്ക് മേല്‍ സംഭവിക്കുന്ന ദുരിതങ്ങള്‍ -പൊതുവെ- അവ പരീക്ഷണങ്ങളാണ്. അതില്‍ ക്ഷമിക്കുന്നവര്‍ക്ക് പ്രതിഫലമുണ്ട്.

ഇപ്രകാരം പറയുന്നത് മാനവികതക്ക് എതിരാണെന്നും, മനുഷ്യത്വമില്ലായ്മയാണെന്നും ചിലര്‍ പറയാറുണ്ട്. അത് ശരിയല്ല. അല്ലാഹു -تعالى- ഒരിക്കലും മുസ്‌ലിമീങ്ങളെയും കാഫിറുകളെയും ഒരു പോലെയല്ല കണക്കാക്കിയിട്ടുള്ളത്. മുസ്‌ലിമീങ്ങള്‍ക്ക് പ്രത്യേക പദവികളും സ്ഥാനങ്ങളുമുണ്ട്. കാരണം അവര്‍ അല്ലാഹുവിന് ജീവിതം സമര്‍പ്പിച്ചവരും, അവനെ മാത്രം ആരാധിക്കുന്നവരുമാണ്.

എന്നാല്‍ കാഫിറുകളാകട്ടെ, അല്ലാഹുവിനെ നിഷേധിക്കുകയും അവന്റെ റസൂലിനെ തള്ളിപ്പറയുകയും, അവനയച്ച വേദഗ്രന്ഥത്തെ കളവാക്കുകയും ചെയ്തവരാണ്. ഇവരും മുസ്‌ലിമീങ്ങളും എങ്ങനെയാണ് ഒരു പോലെയാവുക?!

നിന്റെ വീട്ടിന്റെ അടുത്ത് രണ്ട് അയല്‍വാസികളുണ്ടെന്ന് കരുതുക. ഒരാള്‍ നിന്റെ വീട്ടിലേക്ക് ചപ്പുചവറുകള്‍ എറിഞ്ഞും, നിന്നെ പ്രയാസപ്പെടുത്തിയും, നിന്റെ ഭൂമി തട്ടിയെടുത്തും നിന്നെ ഉപദ്രവിക്കുന്നെന്നു കരുതുക. മറ്റൊരാള്‍, നിന്നെ സഹായിക്കുകയും, നിനക്ക് സൗകര്യങ്ങള്‍ ചെയ്തു തരികയും ചെയ്യുന്നുണ്ടെന്നും വിചാരിക്കുക. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പ്രയാസം വന്നു ഭവിച്ചാല്‍ അത് ഒരു പോലെയാണോ നിന്റെ മനസ്സില്‍ അനുഭവപ്പെടുക?!

ഒരിക്കലുമല്ല!

അതിക്രമികള്‍ക്ക് സംഭവിച്ച പ്രയാസത്തില്‍ നീ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക? നന്മ ചെയ്തവര്‍ക്ക് സംഭവിച്ച ബുദ്ധിമുട്ടുകളില്‍ നിനക്ക് എങ്ങനെയാണ് വേദനയുണ്ടാകാതിരിക്കുക?!

അല്ലാഹു -تعالى- അവന്റെ ഖുര്‍ആനിലും ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَن نَّجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَاءَ مَا يَحْكُمُونَ ﴿٢١﴾

“അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം ഈമാന്‍ സ്വീകരിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ട് കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്? അവര്‍ വിധികല്‍പിക്കുന്നത് വളരെ മോശം തന്നെ.” (ജാഥിയ: 21)

لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ ۚ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ ﴿٢٠﴾

“നരകാവകാശികളും സ്വര്‍ഗാവകാശികളും സമമാകുകയില്ല. സ്വര്‍ഗാവകാശികള്‍ തന്നെയാകുന്നു വിജയം നേടിയവര്‍.” (ഹശ്ര്‍: 20)

وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ ۚ قَلِيلًا مَّا تَتَذَكَّرُونَ ﴿٥٨﴾

“അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. ഈമാന്‍ സ്വീകരിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്തവരും ദുഷ്കൃത്യം ചെയ്തവരും സമമാകുകയില്ല. കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.” (ഗാഫിര്‍: 58)

أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ ﴿٢٨﴾

“അതല്ല, ഈമാന്‍ സ്വീകരിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?” (സ്വാദ്: 28)

أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ ﴿٣٥﴾ مَا لَكُمْ كَيْفَ تَحْكُمُونَ ﴿٣٦﴾

“അപ്പോള്‍ മുസ്‌ലിംകളെ നാം കുറ്റവാളികളെപോലെ ആക്കുമോ? നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ എങ്ങനെയാണ് വിധികല്‍പിക്കുന്നത്?” (ഖലം: 35)

ചുരുക്കത്തില്‍, മുഅ്മിനുകളും കാഫിറുകളും ഒരു പോലെയല്ല. മുഅ്മിനുകള്‍ക്ക് ബാധിക്കുന്ന പരീക്ഷണങ്ങള്‍ പോലെയല്ല കാഫിറുകള്‍ക്ക് ബാധിക്കുന്ന വിപത്തുകളും ശിക്ഷകളും. രണ്ടും തമ്മില്‍ വലിയ വ്യത്യാസവും, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകല്‍ച്ചയുമുണ്ട്.

അതിനാല്‍, ജൂതന്മാര്‍ക്ക് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത് പോലുള്ള വിപത്തുകള്‍ ശിക്ഷയാണെന്ന് പറയുമ്പോള്‍ ‘ഇതെല്ലാം മുസ്‌ലിമീങ്ങള്‍ക്കും ബാധിക്കുമല്ലോ?’ എന്ന് തിരിച്ചു ചോദിക്കുന്നവരോട് നമുക്ക് പറയാനുള്ളത് ഇതാണ്.

അതെ! മുസ്‌ലിമീങ്ങള്‍ക്കും പ്രയാസങ്ങള്‍ ബാധിക്കും. ഈ ലോകത്ത് കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. എന്നാല്‍, മുസ്‌ലിമീങ്ങള്‍ക്ക് ബാധിക്കുന്ന പ്രയാസങ്ങളില്‍ അവര്‍ ക്ഷമിച്ചാല്‍ അവര്‍ക്ക് പ്രതിഫലമുണ്ട്. മാത്രവുമല്ല, അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചവരും അവന്റെ റസൂലിനെ സത്യപ്പെടുത്തിയവരും അല്ലാഹുവിന്റെ വാക്കുകളെ അനുസരിക്കുന്നവരുമാണ്.

എന്നാല്‍, കാഫിറുകളാകട്ടെ അവര്‍ ഈ പറഞ്ഞതിനെല്ലാം എതിരു നില്‍ക്കുന്നവരാണ്. അവര്‍ക്ക് ഇഹലോകത്ത് ബാധിച്ച പ്രയാസങ്ങള്‍ ശിക്ഷകളാണ്. അവര്‍ ഇസ്‌ലാമിലേക്ക് മടങ്ങുകയും, അല്ലാഹുവില്‍ ശരിയാംവണ്ണം വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം അതപ്രകാരം തന്നെയാണ്.

<strong>കാഫിറുകള്‍ക്ക് ഉണ്ടാകുന്ന വിപത്തുകളില്‍ സന്തോഷിക്കാമോ?</strong>

മുന്‍പ് എഴുതിയത് വായിച്ചവര്‍ക്ക് അതില്‍ നിന്ന് തന്നെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചു കാണും. അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് സംഭവിക്കുന്ന പ്രയാസങ്ങളില്‍ സന്തോഷിക്കാം. അത് സ്വാഭാവികമാണ്.

ഇത് പാടില്ലെന്ന് പറയുന്നവര്‍ മനുഷ്യന്റെ മനസ്സുകളില്‍ പ്രകൃതിപരമായ തന്നെ ഉണ്ടാകുന്ന, അനുവദിക്കപ്പെട്ട വികാരങ്ങളെ അടിച്ചമര്‍ത്താനാണ് ആവശ്യപ്പെടുന്നത്. ഇസ്‌ലാമാകട്ടെ, ശുദ്ധ പ്രകൃതിയുടെ മതവുമാണ്.

നിന്റെ ശത്രുവായ, നിന്നെ ഏറെ ഉപദ്രവിക്കുന്ന ഒരു മനുഷ്യന് പ്രയാസമുണ്ടായാല്‍ അത് സ്വാഭാവികമായും നിന്റെ മനസ്സില്‍ സന്തോഷമുണ്ടാക്കും. ഐഹികമായ കാര്യങ്ങളില്‍ പോലും അതപ്രകാരമാണ്. അപ്പോള്‍ പിന്നെ, മതത്തിന്റെ പേരില്‍ നീ വെറുക്കുന്ന, അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളായ, ജൂതന്മാരെയും മറ്റും പോലുള്ളവര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങളില്‍ നിനക്കെങ്ങനെയാണ് സന്തോഷമുണ്ടാകാതിരിക്കുക. ഇത് ഇസ്‌ലാം വിലക്കിയിട്ടില്ല.

മാത്രമല്ല, അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് ഉണ്ടാകുന്ന കോട്ടങ്ങളും നഷ്ടങ്ങളും മുസ്‌ലിമീങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്നതാണെന്നും, അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള സഹായമാണെന്നും ഖുര്‍ആനില്‍ പലയിടങ്ങളിലും അല്ലാഹു -تعالى- അറിയിച്ചിട്ടുണ്ട്.

കാഫിറുകള്‍ക്കെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചു കൊണ്ട് അല്ലാഹു -تعالى- പറഞ്ഞു:

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾

“നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും, മുഅ്മിനീങ്ങളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്.” (തൗബ: 14)

യുദ്ധത്തില്‍ കാഫിറുകള്‍ക്ക് പ്രയാസമുണ്ടായാല്‍ ആര്‍ക്കാണ് സന്തോഷമുണ്ടാകാതിരിക്കുക?! അവര്‍ക്ക് പ്രയാസം ഒന്നും ഉണ്ടാകരുതായിരുന്നെങ്കില്‍ പിന്നെ യുദ്ധത്തിന്റെ ആവശ്യം തന്നെയില്ലല്ലോ?!

കാഫിറുകളുടെയും, തിന്മകള്‍ ചെയ്തും അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിച്ചും ജീവിക്കുന്നവരുടെ മരണത്തില്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും മരങ്ങളും വരെ സന്തോഷിക്കുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്നുണ്ടെന്നാണ് നബി -ﷺ- അറിയിച്ചത്.

«العَبْدُ المُؤْمِنُ يَسْتَرِيحُ مِنْ نَصَبِ الدُّنْيَا وَأَذَاهَا إِلَى رَحْمَةِ اللَّهِ، وَالعَبْدُ الفَاجِرُ يَسْتَرِيحُ مِنْهُ العِبَادُ وَالبِلاَدُ، وَالشَّجَرُ وَالدَّوَابُّ»

അവിടുന്ന് പറഞ്ഞു: “ഒരു മുഅ്മിന്‍ (മരിക്കുമ്പോള്‍) ദുനിയാവിന്റെ പ്രയാസങ്ങളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് പോയി ആശ്വാസം കൊള്ളുന്നു. എന്നാല്‍, തെമ്മാടിയായ ഒരുവന്‍ മരിക്കുമ്പോള്‍, മനുഷ്യരും നാടും മരങ്ങളും മൃഗങ്ങളും അവനില്‍ നിന്ന് ആശ്വാസം കൊള്ളുന്നു.” (ബുഖാരി: 6512, മുസ്‌ലിം: 950)

ഇനി ഇതിനൊക്കെ പുറമെ, കാഫിറുകള്‍ മുസ്‌ലിംകള്‍ക്ക് സംഭവിക്കുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും സന്തോഷിക്കുകയും, അവര്‍ക്ക് ലഭിക്കുന്ന നന്മകളില്‍ ദുഖിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം അല്ലാഹു -تعالى- അറിയിച്ചിട്ടുണ്ട്. അവരെ വെറുക്കാനും ഇഷ്ടപ്പെടാതിരിക്കാനുമുള്ള ഒരു കാരണമായാണ് അല്ലാഹു -تعالى- ഇക്കാര്യം അറിയിച്ചതും.

إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ إِنَّ اللَّـهَ بِمَا يَعْمَلُونَ مُحِيطٌ ﴿١٢٠﴾

“നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും.” (ആലു ഇംറാന്‍: 120)

മാത്രമല്ല, ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനും, അവരുടെ ഭൗതിക സുഖസൗകര്യങ്ങള്‍ നശിക്കുന്നതിന് വേണ്ടിയും പ്രാര്‍ഥിക്കാമെന്ന് വരെ നബിമാരുടെ ചരിത്രത്തിലൂടെ അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്. കാരണം, ഇസ്‌ലാമിന്റെ ശത്രുക്കള്‍ അവരുടെ ഭൗതിക സൗകര്യങ്ങള്‍ ഈ ദീനിനെ നശിപ്പിക്കുന്നതിനും തകര്‍ക്കുന്നതിനുമാണ് ഉപയോഗിക്കുക.

وَأَنَّهُ أَهْلَكَ عَادًا الْأُولَىٰ ﴿٥٠﴾ وَثَمُودَ فَمَا أَبْقَىٰ ﴿٥١﴾ وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ ﴿٥٢﴾ وَالْمُؤْتَفِكَةَ أَهْوَىٰ ﴿٥٣﴾ فَغَشَّاهَا مَا غَشَّىٰ ﴿٥٤﴾ فَبِأَيِّ آلَاءِ رَبِّكَ تَتَمَارَىٰ ﴿٥٥﴾

“ആദിമ ജനതയായ ആദിനെ ഥമൂദിനെയും അവനാണ് നശിപ്പിച്ചതെന്നും (അവന് അറിയില്ലേ?). എന്നിട്ട് ( ഒരാളെയും ) അവന്‍ അവശേഷിപ്പിച്ചില്ല. അതിന് മുമ്പ് നൂഹിന്റെ ജനതയെയും ( അവന്‍ നശിപ്പിച്ചു. ) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു. കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു. അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു. അപ്പോള്‍ നിന്റെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്?” (നജ്മ്: 50-54)

وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا ﴿٢٦﴾ إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا ﴿٢٧﴾ 

“നൂഹ് പറഞ്ഞു.: എന്റെ റബ്ബേ, ഭൂമുഖത്ത് കാഫിറുകളില്‍ പെട്ട ഒരുത്തനെയും നീ വിട്ടേക്കരുതേ. തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും കാഫിറിനുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.” (നൂഹ്: 26-27)

കാരുണ്യത്തിന്റെ റസൂലായ മുഹമ്മദ് നബി -ﷺ- ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ എത്ര തവണ പ്രാര്‍ഥിച്ചിട്ടുണ്ട്. ആരെങ്കിലും ഈ പ്രാര്‍ഥനകളില്‍ നിന്ന് നബി -ﷺ- ക്ക് കാരുണ്യമില്ലെന്നോ, ഇസ്‌ലാം സംസ്കാരമില്ലാത്ത മതമാണെന്നോ മനസ്സിലാക്കിയാല്‍ അതവന്റെ വിവരക്കേട് എന്നല്ലാതെ മറ്റെന്താണ്?!

അവിടുന്ന് നിസ്കാരങ്ങളില്‍ പ്രാര്‍ഥിച്ചു:

«اللَّهُمَّ أَنْجِ المُسْتَضْعَفِينَ مِنَ المُؤْمِنِينَ، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ، اللَّهُمَّ اجْعَلْهَا سِنِينَ كَسِنِي يُوسُفَ»

“അല്ലാഹുവേ! അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിമീങ്ങളെ നീ രക്ഷിക്കേണമേ! അല്ലാഹുവേ! മുദ്വര്‍ ഗോത്രത്തിന് മേലുള്ള നിന്റെ ശിക്ഷ നീ കഠിനമാക്കണേ! അല്ലാഹുവേ! യൂസുഫ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹത്തില്‍ ഉണ്ടായത് പോലുള്ള പട്ടിണി നീ അവര്‍ക്ക് നല്‍കണേ!” (ബുഖാരി: 1006)

അവരെല്ലാം ചെയ്തതിനെക്കാള്‍ കഠിനമായ ഉപദ്രവങ്ങളാണ് ഇന്ന് മുസ്‌ലിം സമൂഹത്തിന് നാശകാരികളായ യഹൂദ രാഷ്ട്രം വരുത്തി വെച്ചിരിക്കുന്നത്. എന്നാല്‍ -സുബ്ഹാനല്ലാഹ്-! ചിലര്‍ അവര്‍ക്ക് എതിരെ പ്രാര്‍ഥിക്കുന്നത് പോകട്ടെ; അവര്‍ക്ക് വേണ്ടി അനുകൂലമായി പ്രാര്‍ഥിക്കാനാണ് മുസ്‌ലിം സമൂഹത്തെ ഉപദേശിച്ചു കൊണ്ടിരിക്കുന്നത്.

ഫ ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍!

ജൂത രാഷ്ട്രത്തിലുള്ളവരും അല്ലാത്തവരുമായ കാഫിറുകളില്‍ ചിലര്‍ വരെ ഇത് ലോകങ്ങളുടെ സൃഷ്ടാവില്‍ നിന്നുള്ള ശിക്ഷയും താക്കീതുമായാണ് മനസ്സിലാക്കുന്നതെന്നാണ് അവരുടെ തന്നെ ചില പ്രതികരണങ്ങളില്‍ നിന്നും മറ്റും മനസ്സിലാകുന്നത്. എന്നാല്‍, നാം മുസ്‌ലിമീങ്ങള്‍ക്കിടയില്‍ ചിലര്‍ ഇത് കേവലമൊരു പ്രകൃതി പ്രതിഭാസമാണെന്നും, നിങ്ങള്‍ പേടിക്കേണ്ടതില്ല, ഞങ്ങള്‍ കൂടെയുണ്ടെന്ന് സമാധാനിപ്പിക്കുകയും ചെയ്യുന്നു.

യാ അല്ലാഹ്! എന്തൊരു വിരോധാഭാസമാണിത്?!

ഇത്തരം അബദ്ധങ്ങള്‍ പറയുന്നവരോട് ചോദിക്കട്ടെ.

അല്ലാഹുവിനെ ധിക്കരിച്ചതിന്റെ ഫലമായി കഴിഞ്ഞു പോയ സമൂഹങ്ങളില്‍ അനേകം പേര്‍ക്ക് -ആദ്-ഥമൂദ് ഗോത്രങ്ങള്‍ക്കും ഫിര്‍ഔനിനും കൂട്ടാളികള്‍ക്കുമൊക്കെ- ഉണ്ടായ നാശങ്ങളെ കുറിച്ചും, അവരുടെ പതനത്തെ കുറിച്ചും അല്ലാഹു -تعالى- അറിയിച്ചിട്ടുണ്ട്. ഇതെല്ലാം വായിക്കുന്ന മുസ്‌ലിം അതില്‍ സന്തോഷിക്കുകയാണോ വേണ്ടത്, അതല്ല ദുഖിക്കുകയോ?

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾ إِرَمَ ذَاتِ الْعِمَادِ ﴿٧﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩﴾ وَفِرْعَوْنَ ذِي الْأَوْتَادِ ﴿١٠﴾ الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾ فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾ إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾

“ആദ് സമുദായത്തെ കൊണ്ട് നിന്റെ റബ്ബ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട.് തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം. താഴ്വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും  ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും. നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും  അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍. അതിനാല്‍ നിന്റെ റബ്ബ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.” (ഫജ്ര്‍: 6-14)

മേല്‍ പറഞ്ഞ ആയത്തുകളില്‍ അല്ലാഹു പ്രതാപത്തിന്റെ ഭാഷയില്‍ ചോദിക്കുന്നു; നാം ഈ സമൂഹങ്ങളെയൊക്കെ തകര്‍ത്തത് നീ കണ്ടില്ലേ? എന്ന്. എന്താണ് അല്ലാഹുവിന്റെ ചോദ്യത്തിനുള്ള ഉത്തരം?!

അവരും മനുഷ്യരല്ലേ റബ്ബേ?! എന്തിനാണ് നീ അവരെ നശിപ്പിച്ചതെന്നാണോ നാം മറുപടി പറയേണ്ടത്?!

അതല്ല! അല്‍ഹംദുലില്ലാഹ്. ഈ നശിച്ച സമൂഹത്തെ തകര്‍ത്തു കളഞ്ഞ റബ്ബേ; നിനക്ക് സര്‍വ്വ സ്തുതിയുമെന്നാണോ പറയേണ്ടത്?!

തങ്ങളുടെ പ്രബോധനം സ്വീകരിക്കാതിരിക്കുകയും അതിനെ തള്ളിക്കളയുകയും ചെയ്ത സമൂഹങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷ ബാധിച്ച് നശിച്ച് കിടക്കവെ നബിമാര്‍ പറഞ്ഞ വാക്കുകള്‍ നോക്കൂ!

ശുഐബ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹം അല്ലാഹുവിന്റെ ശിക്ഷ കാരണത്താല്‍ നശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഖുര്‍ആന്‍ ഇപ്രകാരമാണ് അറിയിച്ചത്.

فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَاتِ رَبِّي وَنَصَحْتُ لَكُمْ ۖ فَكَيْفَ آسَىٰ عَلَىٰ قَوْمٍ كَافِرِينَ ﴿٩٣﴾

“അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ റബ്ബിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ കാഫിറുകളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം.?” (അഅ്റാഫ്: 93)

ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رحمه الله- പറഞ്ഞു: “ഒരു നന്മയുമില്ലാത്ത ഈ സമൂഹത്തിന്റെ കാര്യത്തില്‍ ഞാന്‍ എങ്ങനെയാണ് സങ്കടപ്പെടുക?! നന്മ വന്നു കിട്ടിയപ്പോള്‍ അവര്‍ അതിനെ തള്ളിക്കളഞ്ഞു. അതവര്‍ സ്വീകരിച്ചില്ല. അതിനാല്‍ അവര്‍ക്ക് ഏറ്റവും യോജിച്ചത് തിന്മ തന്നെ. ഇത്തരക്കാരുടെ പേരില്‍ ദുഖിക്കാന്‍ പോലും അവര്‍ക്ക് അര്‍ഹതയില്ലാതെ പോയി. മറിച്ച്, ഇവരുടെ നാശത്തില്‍ സന്തോഷിക്കുകയാണ് വേണ്ടത്.” (തഫ്സീറുസ്സഅ്ദി: 296)

മാനവികതയുടെ പേരും പറഞ്ഞ് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് സംഭവിച്ച ദുരിതങ്ങളില്‍ സന്തോഷിക്കരുതെന്ന് മുസ്‌ലിമീങ്ങളെ വിലക്കുന്നവര്‍ ഖുര്‍ആനിലെ ഈ സംഭവങ്ങള്‍ വായിക്കുമ്പോഴും ദുഖിക്കണമെന്നവരെ ഓര്‍മ്മപ്പെടുത്തണം.

അല്ല! അവരും മനുഷ്യരാണല്ലോ?!

<strong>പണ്ഡിതന്മാര്‍ നല്‍കിയ ചില ഉപദേശങ്ങള്‍</strong>

അഖീദതുത്ത്വഹാബിയ്യ എന്ന ഗ്രന്ഥത്തിന് വിശദീകരണം എഴുതിയ പണ്ഡിതന്മാരില്‍ പ്രമുഖനായ ഇസ്സുബ്നു അബ്ദിസ്സലാം -رحمه الله- പറഞ്ഞു: “ഒരു മനുഷ്യന്റെ ശത്രു അന്യായമായി കൊല്ലപ്പെട്ടു. അയാളുടെ മരണത്തില്‍ ഈ വ്യക്തിക്ക് സന്തോഷമുണ്ടാവുകയും ചെയ്തു. അത് തിന്മകളിലുള്ള സന്തോഷമാണോ?

ഞാന്‍ പറയട്ടെ: അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു എന്നതിന്റെ പേരിലാണ് അവന്റെ സന്തോഷമെങ്കില്‍ അതെന്തു മോശമാണ്! എന്നാല്‍, അന്യായമായി കൊല്ലപ്പെട്ട ഈ അതിക്രമിയുടെ ഉപദ്രവത്തില്‍ നിന്നും മറ്റും മനുഷ്യര്‍ രക്ഷപ്പെട്ടു എന്നോര്‍ത്താണ് സന്തോഷമെങ്കില്‍ അത് തെറ്റായ സന്തോഷമല്ല. മേല്‍ പറഞ്ഞ രണ്ടു സന്തോഷങ്ങളുടെയും കാരണം വ്യത്യസ്തമായതിനാല്‍ അതില്‍ കുഴപ്പമില്ല.

‘എന്തു കൊണ്ടാണ് എനിക്ക് സന്തോഷമുണ്ടാകുന്നതെന്ന് അറിയില്ല’ എന്നാണ് ചോദ്യമെങ്കില്‍; അതിനുള്ള ഉത്തരം ഇതാണ്:

അങ്ങനെയാണെങ്കിലും നിന്റെ മേല്‍ തെറ്റില്ല. കാരണം, മനുഷ്യര്‍ പൊതുവെ തന്റെ ശത്രുക്കള്‍ക്ക് സംഭവിക്കുന്ന പ്രയാസങ്ങളില്‍ സന്തോഷിക്കാറുണ്ട്. അത് തിന്മയുടെ പേരിലുള്ള സന്തോഷമല്ല. അതു കൊണ്ട്, ഇത്തരം വിപത്തുകള്‍ -അതിനി അല്ലാഹുവില്‍ നിന്ന് ഉണ്ടായതാണെങ്കിലും- അതില്‍ സന്തോഷിക്കുന്നത് തെറ്റല്ല.” (ഖവാഇദുല്‍ അഹ്കാം: 2/397)

മേലെ നാം പറഞ്ഞത് കാഫിറുകളെ കുറിച്ചാണെങ്കില്‍ ഇമാം അഹ്മദ് -رحمه الله- ബിദ്അത്തുകാരെ കുറിച്ച് പറഞ്ഞത് നോക്കൂ. ഇബ്‌നു അബീ ദാഊദ് എന്ന ബിദ്അതുകാരന്റെ അനുയായികള്‍ക്ക് പ്രയാസമുണ്ടായാല്‍ സന്തോഷിക്കാമോ എന്ന് അദ്ദേഹത്തോട് ചിലര്‍ ചോദിച്ചു. ഇമാം അഹ്മദിന്റെ മറുപടി: “ആരാണ് അതിന്റെ പേരില്‍ സന്തോഷിക്കാത്തത്?!” (ഖല്ലാലിന്റെ അസ്സുന്ന: 5/121)

ബിദ്അത്തുകാരുടെ കാര്യമിതാണെങ്കില്‍ കാഫിറുകളുടെ കാര്യം എപ്രകാരമായിരിക്കണം എന്ന് ചിന്തിച്ചു നോക്കുക.

<strong>വിഷയത്തിന്റെ മറുവശം</strong>

കാഫിറുകള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങളിലും ദുരിതങ്ങളിലും സന്തോഷിക്കാമെന്നും, അവരുടെ നാശത്തിന് വേണ്ടി പ്രാര്‍ഥിക്കാമെന്നും, അവര്‍ക്ക് സംഭവിക്കുന്ന പ്രയാസങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയാണെന്നും മറ്റും നാം പറയുകയുണ്ടായി. എന്നാല്‍ ഈ പറഞ്ഞതിനൊരു മറുവശം കൂടിയുണ്ട്.

അവര്‍ ചെയ്തു വെച്ച തിന്മകളും അതിക്രമങ്ങളും പരിഗണിക്കുമ്പോള്‍ അവര്‍ക്കുണ്ടായ പ്രയാസത്തില്‍ നമുക്ക് സന്തോഷവും സമാധാനവുമുണ്ട്. എന്നാല്‍, അവര്‍ അല്ലാഹുവിന്റെ ദീന്‍ -ഈ സത്യമതം- സ്വീകരിക്കാതെ മരണപ്പെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ നമുക്കതില്‍ ദുഖവും സങ്കടവും ഉണ്ട്.

നമുക്ക് ലഭിച്ച ഹിദായത് -അല്‍ഹംദുലില്ലാഹ്- അവര്‍ക്കും ലഭിച്ചില്ലല്ലോ എന്ന പ്രയാസം നമ്മുടെ മനസ്സിലുണ്ട്. അത് നമ്മുടെ കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഭാഗമാണ്. അല്ലാഹു നമ്മെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റണമെന്ന ചിന്തയോടൊപ്പം, മറ്റു ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈയൊരു ബോധ്യം കൂടിയാണ്.

ഇതിന്റെ ഉദാഹരണങ്ങള്‍ ഹദീഥുകളിലും മറ്റും കാണാന്‍ കഴിയും. നബി -ﷺ- അവിടുത്തെ ഉമ്മയുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ കരഞ്ഞുവെന്ന് ഹദീഥില്‍ വന്നിട്ടുണ്ട്. അവിടുത്തെ കരച്ചില്‍ ചുറ്റുമുള്ളവരെയും കരയിപ്പിച്ചു. അവിടുന്ന് പറഞ്ഞു:

«اسْتَأْذَنْتُ رَبِّي فِي أَنْ أَسْتَغْفِرَ لَهَا فَلَمْ يُؤْذَنْ لِي، وَاسْتَأْذَنْتُهُ فِي أَنْ أَزُورَ قَبْرَهَا فَأُذِنَ لِي، فَزُورُوا الْقُبُورَ فَإِنَّهَا تُذَكِّرُ الْمَوْتَ»

“എന്റെ മാതാവിന് വേണ്ടി പാപമോചനം തേടാന്‍ ഞാന്‍ അല്ലാഹുവിനോട് അനുമതി ചോദിച്ചു. അവന്‍ എനിക്ക് അനുമതി നല്‍കിയില്ല. അവരുടെ ഖബര്‍ സന്ദര്‍ശിക്കുവാന്‍ ഞാന്‍ അനുവാദം തേടി. അവന്‍ എനിക്ക് അതിന് അനുവാദം നല്‍കി. അതിനാല്‍ നിങ്ങള്‍ ഖബര്‍ സന്ദര്‍ശിക്കുക. അത് മരണത്തെ ഓര്‍മ്മിപ്പിക്കും.” (മുസ്‌ലിം: 976)

ഇത് പോലെ തന്നെ തന്റെ പിതൃവ്യനായ അബൂ ത്വാലിബ് മരിച്ച വേളയിലും നബി -ﷺ- ദുഖിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുമെന്ന് നബി -ﷺ- പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. അതിലവിടുത്തേക്ക് വലിയ സങ്കടവുമുണ്ടായിരുന്നു.

ബിദ്അത്തുകാരെ ആക്ഷേപിച്ചു കൊണ്ട് സംസാരിക്കവെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رحمه الله- പറഞ്ഞു: “മറ്റൊരു രൂപത്തില്‍ നോക്കിയാല്‍ നിനക്കവരോട് കാരുണ്യം തോന്നുകയും, അനുകമ്പ ഉണ്ടാവുകയും ചെയ്യും. ഇത്തരക്കാര്‍ (ബിദ്അത്തുകാര്‍) തീര്‍ത്തും പരിഭ്രാന്തിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നും, പിശാച് അവരെ വഴിപിഴപ്പിച്ചുവെന്നതും ആലോചിക്കുമ്പോള്‍ (നിനക്ക് അവരോട് കാരുണ്യം തോന്നും). അവര്‍ക്ക് നല്ല ബുദ്ധിശക്തി നല്‍കപ്പെട്ടിട്ടുണ്ട്; എന്നാല്‍ വിശുദ്ധി നല്‍കപ്പെട്ടില്ല. നല്ല ഗ്രാഹ്യശേഷിയും മറ്റുമവര്‍ക്ക് ഉണ്ട്; എന്നാല്‍ ദീനില്‍ വിവരമോ വിജ്ഞാനമോ അവര്‍ക്ക് നല്‍കപ്പെട്ടില്ല. കേള്‍വിയും കാഴ്ച്ചയും ഹൃദയവുമെല്ലാമുണ്ട്. പക്ഷേ അതൊന്നും അവര്‍ക്ക് ഉപകാരപ്പെട്ടില്ല.” (ഫാതാവാ അല്‍-ഹമവിയ്യ: 553)

ഇമാം ഇബ്‌നുല്‍ ഖയ്യിം -رحمه الله- ഇക്കാര്യം അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതയില്‍ -നൂനിയ്യയില്‍- വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിന്റെ സാരം ഇതാണ്:

“നീ അല്ലാഹുവിന്റെ വിധി എന്ന നിലക്ക് അവരെ (ബിദ്അത്തുകാരെ) നോക്കുക. അപ്പോള്‍ നിനക്കവരോട് കാരുണ്യം തോന്നും. കാരണം അല്ലാഹുവിന്റെ വിധിയെ ഒന്നു കൊണ്ടും തടുക്കാന്‍ കഴിയില്ല.

എന്നാല്‍ മതവിധികളുടെ വീക്ഷണകോണിലൂടെ നീ നോക്കുകയാണെങ്കില്‍; മതം അവരോട് നിലകൊള്ളാന്‍ പറഞ്ഞ നിലപാടിലാണ് നീ അവരെ പരിഗണിക്കേണ്ടത്.

നിന്റെ മുഖത്തിന് നീ രണ്ടു കണ്ണുകള്‍ നല്‍കുക; റഹ്മാനായ റബ്ബിനെ ഓര്‍ത്ത് കരയുന്ന രണ്ടു കണ്ണുകള്‍. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നീയും അവരെ പോലെയാകുമായിരുന്നു; ഹൃദയം അല്ലാഹുവിന്റെ രണ്ടു വിരലുകള്‍ക്കിടയിലാകുന്നു.” (നൂനിയ്യ)

ഈ കവിതാശകലം വിശദീകരിക്കവേ ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رحمه الله- പറഞ്ഞു: “നീ അല്ലാഹുവിന്റെ വിധിയിലേക്ക് നോക്കിയാല്‍ ഈ ബിദ്അത്തുകാരെ അവന്‍ അപമാനിക്കുകയും, അവരെ തിരിഞ്ഞിടത്തേക്ക് അഴിച്ചു വിടുകയും ചെയ്തതായി കാണാം. തങ്ങളുടെ വഴികേടുകളില്‍ അന്ധരായി നിലകൊള്ളുകയാണ് അവര്‍. ഇത് കാണുമ്പോള്‍ അവരോട് കാരുണ്യം കാണിക്കാനും, അവര്‍ക്ക് ഹിദായത് ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കാനും -നിന്നെ കൊണ്ട് കഴിയാവുന്നിടത്തോളം- നീ സന്നദ്ധനാകും.

എന്നാല്‍, മതനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നീ അവരെ വീക്ഷിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ അവരുടെ കാര്യത്തില്‍ നീ പാലിക്കാന്‍ തയ്യാറാവുകയും ചെയ്യും. മതം അവര്‍ക്ക് നല്‍കാന്‍ പറഞ്ഞിരിക്കുന്ന ശിക്ഷകള്‍ നീ നടപ്പിലാക്കണം. അല്ലാഹുവിന്റെ മതം മുറുകെ പിടിക്കാനും, അത് സ്വീകരിക്കാനും (നിനക്ക് സാധ്യമാണെങ്കില്‍) അവരെ നീ നിര്‍ബന്ധിക്കണം. എന്നാല്‍ അതോടൊപ്പം അവന്‍ സ്വന്തം ഈമാനിന്റെ കാര്യത്തില്‍ ഭയമുള്ളവനുമായിരിക്കും. കാരണം അല്ലാഹു ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനാണ്.” (തൗദ്വീഹുല്‍ കാഫിയ: 32)

ശൈഖ് സ്വാലിഹ് അല്‍-ഫൗസാന്‍ ഈ കവിതയെ വിശദീകരിക്കവെ പറഞ്ഞു:

“അല്ലാഹുവിന്റെ വിധി കൊണ്ടാണല്ലോ അവര്‍ക്ക് ഇത് സംഭവിച്ചത് എന്ന നിലക്ക് മാത്രം നീ അവരെ വീക്ഷിക്കുകയാണെങ്കില്‍ നീ ജബരിയ്യതിന്റെ വഴിയിലാണ് അകപ്പെട്ടിരിക്കുന്നത്. (അല്ലാഹു മനുഷ്യരെ തന്റെ വിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചിരിക്കുന്നുവെന്നും, അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും വാദിച്ചവരാണ് ജബരിയ്യാക്കള്‍).

എന്നാല്‍, അവര്‍ ഈ പ്രവര്‍ത്തിച്ചതില്‍ അല്ലാഹുവിന്റെ വിധിക്ക് യാതൊരു പങ്കുമില്ലെന്നാണ് നീ മനസ്സിലാക്കിയിട്ടുള്ളതെങ്കില്‍ നീ ഖദരിയ്യത്തിന്റെ വഴിയിലാണ് അകപ്പെട്ടിരിക്കുന്നത്. (അല്ലാഹുവിന്റെ വിധിയെ നിഷേധിച്ച, മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ വിധിക്ക് പുറത്താണ് എന്ന് വിശ്വസിച്ചവരാണ് ഖദരിയ്യാക്കള്‍).

എന്നാല്‍ അഹ്ലുസ്സുന്ന; അവര്‍ രണ്ട് വീക്ഷണങ്ങളെയും (ശരിയാം വണ്ണം) സ്വീകരിച്ചവരാണ്.” (തഅ്ലീഖുല്‍ മുഖ്തസ്വര്‍: 1/88)

ചുരുക്കത്തില്‍; കുഫാറുകളെ ഈ രണ്ട് കണ്ണുകളിലൂടെയും നാം കാണുന്നു. അല്ലാഹു അവരെ വഴികേടിലാക്കിയെന്നതും, അവര്‍ക്ക് അവരുടെ കഴിവുകള്‍ ഉപകാരപ്പെട്ടില്ല എന്നതും ആലോചിക്കുമ്പോള്‍ അത് നമ്മുടെ ഹൃദയത്തില്‍ പ്രയാസവും സങ്കടവുമുണ്ടാക്കുന്നു. എന്നാല്‍, അവര്‍ വഴികേടിന്റെ വഴി തിരഞ്ഞെടുത്തു എന്നും, അല്ലാഹുവിന്റെ ദീന്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നതും, സത്യമതത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതും ആലോചിക്കുമ്പോള്‍ വെറുപ്പും വിദ്വേഷവും നമ്മുടെ മനസ്സുകളില്‍ ഉണ്ടാകുന്നു. ഇതു രണ്ടും ശരിയാം വണ്ണം മനസ്സിലാക്കേണ്ടതുണ്ട്.

وَكُلُّ مَا فِي هَذِهِ الرِّسَالَةِ مِنَ الصَّوَابِ فَمِنَ اللَّهِ وَحْدَهُ

وَمَا فِيهِ مِنَ الأَخْطَاءِ وَالزَّلَّاتِ فَمِنِّي وَمِنَ الشَّيْطَانِ

فَأَرْجُو مِمَّنْ وَجَدَ شَيْئًا مِنْهَا التَّنْبِيهَ وَالنَّصِيحَةَ، وَلَهُ مِنِّي خَالِصُ الدُّعَاءِ وَالشُّكْرِ.

وَاللَّهُ المُوَفِّقُ لِكُلِّ مَا يُحِبُّهُ وَيَرْضَاهُ، وَهُوَ السَّمِيعُ البَصِيرُ، الرَّحِيمُ الغَفُورُ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

جَمَعَهُ الفَقِيرُ إِلَى عَفْوِ رَبِّهِ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment