ചോദ്യം: എന്റെ മാതാവ് രോഗിയാണ്. വെള്ളമുള്ളിടത്തേക്ക് നടന്നു പോകാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ എല്ലാ സമയവും അവര്‍ തയമ്മും ചെയ്യുകയാണ്. എപ്പോഴെങ്കിലും രോഗത്തിന് ആശ്വാസം ലഭിച്ചാല്‍ വെള്ളം കൊണ്ട് വുദുവെടുക്കുകയും ചെയ്യും. എന്താണ് അങ്ങേക്ക് ഉപദേശിക്കാനുള്ളത്?
ഉത്തരം: അല്ലാഹു -تَعَالَى- പറയുന്നു:
«فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ»
“നിങ്ങള്‍ അല്ലാഹുവിനെ കഴിവാവുന്നിടത്തോളം സൂക്ഷിക്കുക.” (തഗാബുന്‍: 16)
സാധിക്കുന്നത്ര അവര്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ. വെള്ളമുള്ളിടത്തേക്ക് അവര്‍ക്ക് പോകാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. ഇല്ലെങ്കില്‍, ടവ്വലോ മറ്റോ കൊണ്ട് മൂന്ന് തവണയോ, നജസ് നീങ്ങുന്നതു വരെയോ ‘ഇസ്തിജ്മാര്‍’ ചെയ്യുക.
മല-മൂത്ര വിസര്‍ജ്യങ്ങള്‍ ശുദ്ധിയായി കഴിഞ്ഞാല്‍ അവരെ വുദുവെടുപ്പിക്കാന്‍ കഴിയുന്ന ആരെങ്കിലും അടുത്തുണ്ടെങ്കില്‍ വെള്ളം കൊണ്ട് തന്നെ വുദുവെടുക്കുക. അതിന് സാധിക്കില്ലെങ്കില്‍ ‘തയമ്മും’ ചെയ്യുക. മണ്ണില്‍ മൂന്നു തവണ അടിച്ചതിന് ശേഷം, മുഖവും രണ്ട് കൈപത്തികളും തടവിയാല്‍ ‘തയമ്മു’മായി.
(നൂറുന്‍ അലദ്ദര്‍ബ് – ഇബ്‌നു ബാസ്: 5/25)