ചോദ്യം: വുദു എടുക്കുന്നതിന് മുന്‍പ് എന്തെങ്കിലും ചൊല്ലേണ്ടതുണ്ടോ? അതല്ല, നിയ്യത് മാത്രം മതിയോ? 


ഉത്തരം: വുദുവിന് മുന്‍പ് ബിസ്മി ചൊല്ലാമെന്ന് വന്നിട്ടുണ്ട്. നിയ്യത് ഹൃദയത്തില്‍ വെച്ചാല്‍ മതിയാകും. അത് നാവ് കൊണ്ട് ചൊല്ലിപ്പറയല്‍ അനുവദനീയമല്ല. കാരണം അത് ബിദ്അത്തുകളില്‍ (പുത്തനാചാരങ്ങള്‍) പെട്ടതാണ്.

വുദുവിന് ശേഷം ഇപ്രകാരം ചൊല്ലാം:

«أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ المُتَطَهِّرِينَ»

“അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് -ﷺ- അല്ലാഹുവിന്റെ റസൂലും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! പശ്ചാതപിക്കുന്നവരില്‍ നീ എന്നെ ഉള്‍പ്പെടുത്തേണമേ. ശുദ്ധീകരിക്കുന്നവരില്‍ എന്നെ ഉള്‍പ്പെടുത്തേണമേ.”

(ലജ്നതുദ്ദാഇമ: 4/11636)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment