ചോദ്യം: കുളിമുറിയും വിസര്‍ജ്ജനത്തിനുള്ള സ്ഥലവും ഒരേ സ്ഥലത്ത് തന്നെ പണിയുന്നതില്‍ തെറ്റുണ്ടോ? വിസര്‍ജ്ജന സ്ഥലം മിക്ക സമയവും നജസ് പുരണ്ടിരിക്കുന്നത് കൊണ്ട് ഇത്തരം കുളിമുറികളില്‍ നിന്ന് കുളിക്കുന്നത് പൂര്‍ണ ശുദ്ധി നല്‍കുമോ?
ഉത്തരം: ഏറ്റവും നല്ലത് കുളിമുറിയും വിസര്‍ജ്ജന സ്ഥലവും വേറെ വേറെ തന്നെ പണിയുന്നതാണ്. നജസ് ശരീരത്തില്‍ ആകാതിരിക്കാന്‍ ഏറ്റവും സഹായകമാവുക അതാണ്. എന്നാല്‍ ജനാബത്തോ ഹയ്ദ്വോ (ആര്‍ത്തവം) ഇത്തരം കുളിമുറികളില്‍ നിന്ന് കുളിച്ചാല്‍ അവരുടെ കുളി ശരിയാകും. എന്നാല്‍ ശരീരത്തില്‍ നജസിന്റെ അവിശിഷ്ടങ്ങള്‍ തെറിക്കാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം.
(ലജ്നതുദ്ദാഇമ: 7039)