ഇസ്‌ലാം ഏറെ പ്രാധാന്യം നൽകിയ വിഷയങ്ങളിൽ ഒന്നാണ് വിവാഹം. വിവാഹത്തിന്റെ പ്രാധാന്യവും, ഇസ്‌ലാമിൽ വിവാഹം നിശ്ചയിക്കപ്പെട്ടതിന്റെ ലക്ഷ്യവും വിശദീകരിക്കുന്നു ഈ ദർസിൽ. അതോടൊപ്പം വിവാഹം കഴിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയും, ബഹുഭാര്യത്വം അനുവദനീയമാകുന്നതും അല്ലാത്തതുമായ സന്ദർഭങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിൽ നിരോധിക്കപ്പെട്ട വിവാഹത്തിന്റെ രൂപങ്ങൾ ധാരാളമുണ്ട്. നമ്മുടെ നാടുകളിൽ പ്രചരിച്ചതോ, അറിവില്ലായ്മ കാരണത്താൽ നടമാടുന്നതോ ആയ, വൈയക്തികവും സാമൂഹീകവുമായ അനേകം പ്രശ്നങ്ങളും ദുരിതങ്ങളും സൃഷ്ടിക്കുന്ന അത്തരം വിവാഹങ്ങളെ കുറിച്ച്…
വിവാഹത്തിന് മുൻപ് ഇണയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില പാഠങ്ങൾ. അതോടൊപ്പം പെൺകുട്ടിയെ കാണുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അതുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ ശ്രദ്ധിക്കേണ്ടതിന്റെയും ആവശ്യകത. ഇവ വിശദീകരിക്കുന്നു.
വിവാഹത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട നിബന്ധനകളെ കുറിച്ചും, വിവാഹത്തിലെ സ്തംഭങ്ങളെ കുറിച്ചും വിശദീകരിക്കുന്നു. മഹ്റുമായി ബന്ധപ്പെട്ട ചില വിധിവിലക്കുകളും വിശദീകരിക്കുന്നു.
ദാമ്പത്യ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ ഭർത്താവും ഭാര്യയും അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. അവർക്കിടയിൽ ഇഴയടുപ്പവും സ്നേഹവും വളരാൻ വേണ്ട ധാരാളം വഴികളും മാർഗങ്ങളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ആധുനികതയുടെ അതിപ്രസരത്തിൽ അത്തരം പല നന്മകളും നമ്മിൽ നിന്ന് ഇല്ലാതെയായിരിക്കുന്നു. അതിനാൽ തന്നെ തകരുന്ന ദാമ്പത്യബന്ധങ്ങളുടെ എണ്ണവും അധികരിക്കുന്നു. ചില ഓർമ്മപ്പെടുത്തലുകൾ…
വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്റെ ഇണയായി വരുന്നയാൾക്ക് നൽകേണ്ട അവകാശങ്ങൾ എന്തെല്ലാമാണെന്നും അവരോടുള്ള കടമകൾ ഏതെല്ലാമാണെന്നും ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാം ഏറ്റവും കൃത്യമായ മാർഗരേഖ ഈ വിഷയങ്ങളിൽ വരച്ചു നൽകിയിരിക്കുന്നു. അവ ഓർമ്മപ്പെടുത്തുകയാണ് ഈ ദർസുകളിൽ…