താടിയുടെ ഉൾഭാഗത്തുള്ള തൊലി പുറമേക്ക് കാണാവുന്ന രൂപത്തിൽ നേരിയ താടിരോമങ്ങളാണ് ഒരാൾക്ക് ഉള്ളത് എങ്കിൽ താടിയുടെ ഉൾഭാഗത്തുള്ള തൊലി നനയുന്ന രൂപത്തിൽ അയാൾ താടിയുടെ പുറംഭാഗവും ഉൾഭാഗവും കഴുകേണ്ടതുണ്ട്. എന്നാൽ ഉൾഭാഗത്തുള്ള തൊലി കാണാൻ സാധിക്കാത്ത രൂപത്തിൽ തിങ്ങിയ താടിയാണ് ഉള്ളത് എങ്കിൽ താടിയുടെ പുറംഭാഗം കഴുകുക എന്നത് മാത്രമേ നിർബന്ധമുള്ളൂ. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1] സ്വഹാബികളിലെയും താബിഈങ്ങളിലെയും ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായവും ഇപ്രകാരം തന്നെയാണ്. [2]

വിശുദ്ധ ഖുർആനിൽ വുദൂഇന്റെ രൂപം വിവരിക്കപ്പെട്ടപ്പോൾ മുഖം കഴുകാനാണ് കൽപ്പിച്ചിട്ടുള്ളത്. മുഖം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾ മറ്റൊരാളെ അഭിമുഖീകരിക്കുന്ന -അയാളുടെ ശിരസ്സിലെ- ഭാഗമാണ്. തിങ്ങിയ താടിരോമങ്ങൾ മുഖത്തെ തൊലി മറക്കുന്നു എന്നതിനാൽ അത് മുഖം എന്ന പദത്തിന്റെ ഉദ്ദേശത്തിൽ ഉൾപ്പെടുകയില്ല. എന്നാൽ മുഖത്തുള്ള തൊലി മറയ്ക്കാത്ത നേരിയ താടിരോമങ്ങളാകട്ടെ, മുഖത്തുള്ള തൊലി മറയ്ക്കുന്നുമില്ല. ഈ അഭിപ്രായം സ്വീകരിച്ചവർ പറഞ്ഞ ന്യായങ്ങളിലൊന്ന് ഇതാണ്. [3]

നബി -ﷺ- യുടെ വുദൂഇന്റെ രൂപം വിവരിച്ച ഹദീഥുകളിൽ ചിലതിൽ അവിടുന്ന് ചിലപ്പോൾ ഓരോ അവയവങ്ങളും ഒരു തവണ മാത്രം കഴുകിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. നബി -ﷺ- യാകട്ടെ, വളരെ തിങ്ങിയ താടിയുള്ളവരായിരുന്നു. ഒരു തവണ മുഖം കഴുകുന്നത് കൊണ്ട് അവിടുത്തെ മുഖം കഴുകുകയും, അതോടൊപ്പം താടി രോമങ്ങൾക്കുള്ളിലേക്ക് വെള്ളം പ്രവേശിപ്പിക്കുകയും അവിടുത്തെ മുഖത്തുള്ള തൊലി നനക്കുകയും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കാം. മേൽ പറഞ്ഞ വീക്ഷണം സ്വീകരിക്കാനുള്ള തെളിവുകളിലൊന്നാണ് ഈ പറഞ്ഞതും. [4]

[1]  الحنفية: المبسوط للسرخسي (1/144)، حاشية ابن عابدين (1/117).

المالكية: مواهب الجليل للحطاب (1/272)، وينظر: الفواكه الدواني للنفراوي (1/387).

الشافعية: المجموع للنووي (1/374)، مغني المحتاج للشربيني (1/60).

الحنابلة: الإنصاف للمرداوي (1/104)، وينظر: المغني لابن قدامة (1/78).

[2]  جامع البيان (تفسير الطبري) (10/44)، المجموع للنووي (1/374)، مجلة البحوث الإسلامية (59/107).

[3]  مواهب الجليل للحطاب (1/273)، المجموع للنووي (1/376).

[4]  الذخيرة للقرافي (1/254)، مواهب الجليل للحطاب (1/273).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: