ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. അതിനുള്ള ഉത്തരവും വളരെ പ്രാധാന്യമുള്ളത് തന്നെ.

എന്തിനാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്?

ഉത്തരം ലളിതമാണ്.

അല്ലാഹു -تَعَالَى- നമ്മെ സൃഷ്ടിക്കുകയും ഈ ദുനിയാവിലേക്ക് നമ്മെ പറഞ്ഞയക്കുകയും ചെയ്തത് നാം അല്ലാഹുവിനെ ഇബാദത് ചെയ്യുന്നതിനും, അവനില്‍ ഒരാളെയും പങ്കു ചേര്‍ക്കാതെ തൗഹീദുള്ളവരായി ജീവിക്കുന്നതിനും വേണ്ടിയാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾

“ജിന്നുകളെയും മനുഷ്യരെയും എന്നെ ഇബാദത് ചെയ്യാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ദാരിയാത്: 56)

അല്ലാഹുവിനെ നാം ഇബാദത് ചെയ്യുന്നത് കൊണ്ട് അവന് യാതൊരു ഉപകാരമോ എന്തെങ്കിലും നേട്ടമോ ഇല്ല. മറിച്ച് നേട്ടം മുഴുവന്‍ നമുക്ക് തന്നെയാണ്. ഈ ദുനിയാവിലും നാളെ ആഖിറതിലും അനേകം അനുഗ്രഹങ്ങളോടെ ജീവിക്കാന്‍ കഴിയുക നമുക്ക് തന്നെയാണ്. നമ്മുടെ മനസ്സുകള്‍ അതോടെയാണ് ശാന്തമാവുക.

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾

“ഈമാന്‍ (ഇസ്‌ലാം) സ്വീകരിക്കുകയും, തങ്ങളുടെ ഈമാനില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (അന്‍ആം: 82)

ഈ ആയതില്‍ പരാമര്‍ശിക്കപ്പെട്ട അന്യായം ശിര്‍ക്കാണെന്ന് നബി -ﷺ- വിശദീകരിച്ചിട്ടുണ്ട്. (ബുഖാരി: 3360)

ചുരുക്കത്തില്‍ അല്ലാഹുവിന് ഇബാദത് ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് മനുഷ്യരെയും ജിന്നുകളെയുമെല്ലാം പടച്ചത്. മറ്റൊരു ലക്ഷ്യവും നമ്മെ സൃഷ്ടിച്ചതിന് പിന്നിലില്ല.

ഈ ലക്ഷ്യം ജനങ്ങളെ അറിയിക്കുന്നതിനും അവര്‍ക്ക് പഠിപ്പിച്ചു നല്‍കുന്നതിനും വേണ്ടിയാണ് അല്ലാഹു -تَعَالَى- എല്ലാ റസൂലുകളെയും അയച്ചത്. അല്ലാഹു അവതരിപ്പിച്ച എല്ലാ വേദഗ്രന്ഥങ്ങളും ഈ ഒരു ലക്ഷ്യം ജനങ്ങള്‍ക്ക് മനസ്സിലാക്കി നല്‍കുന്നതിനു വേണ്ടി തന്നെ.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾

“ഞാനല്ലാതെ യാതൊരു ഇലാഹുമില്ല (ആരാധ്യന്‍). അതിനാല്‍ നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.” (അമ്പിയാഅ: 25)

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ഇബാദത് ചെയ്യുകയും, ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)” (നഹ്ല്‍: 36)

അല്ലാഹുവിന് പുറമെ ഇബാദത് ചെയ്യപ്പെടുന്ന എല്ലാം ത്വാഗൂതുകള്‍ തന്നെ. അതില്‍ ജനങ്ങള്‍ ആരാധിക്കുന്ന മരങ്ങളും കല്ലുകളും പെടും. അല്ലാഹുവിന് പുറമെ താന്‍ ഇബാദത് ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടുന്ന മനുഷ്യരും അക്കൂട്ടത്തില്‍ പെടും. ഉദാഹരണത്തിന് ഫിര്‍ഔനും നംറൂദും; അവര്‍ ജനങ്ങള്‍ തങ്ങളെ ഇബാദത് ചെയ്യണമെന്ന് കല്‍പ്പിക്കുകയും അതില്‍ തൃപ്തിയടയുകയും ചെയ്തിരുന്നു.

എന്നാല്‍ മനുഷ്യരില്‍ മറ്റു ചിലര്‍ അവര്‍ക്ക് തൃപ്തിയില്ലെങ്കിലും ആരാധിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് നബിമാരും ഔലിയാക്കളും മലക്കുകളും. എത്രയോ പേര്‍ അവരെ ഇബാദത് ചെയ്യുന്നുണ്ട്; എന്നാല്‍ അവര്‍ക്ക് തങ്ങള്‍ ഇബാദത് ചെയ്യപ്പെടുന്നതില്‍ യാതൊരു തൃപ്തിയുമില്ല. അല്ല! അതില്‍ ശക്തമായ ദേഷ്യവും വെറുപ്പും അവര്‍ക്കുണ്ട്. ഇങ്ങനെയുള്ളവരെ ത്വാഗൂതുകള്‍ എന്ന് വിളിക്കാവതല്ല. അവരെ ഇബാദത് ചെയ്യാന്‍ മനുഷ്യരോട് കല്‍പ്പിച്ച ശൈത്വാനാണ് യഥാര്‍ത്ഥത്തില്‍ ത്വാഗൂത്.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment