1
وَالتِّينِ وَالزَّيْتُونِ ﴿١﴾

അത്തിയും ഒലീവും തന്നെ സത്യം.

തഫ്സീർ മുഖ്തസ്വർ :

أَقْسَمَ اللَّهُ بِالتِّينِ وَمَكَانِ نَبَاتِهِ، وَبِالزَّيْتُونِ وَمَكَانِ نَبَاتِهِ فِي أَرْضِ فِلَسْطِينَ التِّي بُعِثَ فِيهَا عِيسَى عَلَيْهِ السَّلَامُ.

അത്തിപ്പഴം കൊണ്ടും, അത് വളരുന്ന സ്ഥലത്തെ കൊണ്ടും, ഒലീവിനെ കൊണ്ടും അത് വളരുന്ന സ്ഥലത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ഈസാ -عَلَيْهِ السَّلَام- നിയോഗിക്കപ്പെട്ട ഫിലസ്ത്വീനാണ് ഉദ്ദേശം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: