5
ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ ﴿٥﴾

പിന്നീട് അവനെ നാം അധമരിൽ അധമനാക്കിത്തീർത്തു.

തഫ്സീർ മുഖ്തസ്വർ :

ثُمَّ أَرْجَعْنَاهُ إِلَى الهَرَمِ وَالخَرَفِ فِي الدُّنْيَا فَلَا يَنْتَفِعُ بِجَسَدِهِ كَمَا لَا يَنْتَفِعُ بِهِ إِذَا أَفْسَدَ فِطْرَتَهُ وَصَارَ إِلَى النَّارِ.

പിന്നീട് നാം അവനെ വാർദ്ധക്യത്തിലേക്കും ബുദ്ധിഭ്രംശത്തിലേക്കും മടക്കിക്കൊണ്ടു പോയി. അതോടെ അവന് തന്റെ ശരീരം കൊണ്ട് ഉപകാരമില്ലാതാകുന്നു. മനുഷ്യൻ അവന്റെ ശുദ്ധപ്രകൃതിയെ (തിന്മകൾ കൊണ്ട്) നശിപ്പിക്കുകയും അങ്ങനെ നരകത്തിൽ എത്തിപ്പെട്ടാലും ഇപ്രകാരം തന്നെയാണ്; അവന്റെ ശരീരം അപ്പോഴും അവന് ഉപകാരപ്പെടുകയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: