1
وَاللَّيْلِ إِذَا يَغْشَىٰ ﴿١﴾
രാത്രിയെ തന്നെയാണ് സത്യം; അത് മൂടുമ്പോൾ.
തഫ്സീർ മുഖ്തസ്വർ :
أَقْسَمَ اللَّهُ بِاللَّيْلِ إِذَا يُغَطِّي مَا بَيْنَ السَّمَاءِ وَالأَرْضِ بِظُلْمَتِهِ.
അല്ലാഹു രാത്രിയെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു; അത് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം അതിൻ്റെ ഇരുട്ട് കൊണ്ട് മൂടിക്കളയുന്ന വേളയിൽ.