1
وَالسَّمَاءِ وَالطَّارِقِ ﴿١﴾

ആകാശവും, രാത്രിയിൽ വരുന്നതും തന്നെ സത്യം.

തഫ്സീർ മുഖ്തസ്വർ :

أَقْسَمَ اللَّهُ بِالسَّمَاءِ، وَأَقْسَمَ بِالنَّجْمِ الذِّي يَطْرُقُ لَيْلًا.

ആകാശത്തെ കൊണ്ടും, രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന ‘ത്വാരിഖ്’ എന്ന നക്ഷത്രത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

2
وَمَا أَدْرَاكَ مَا الطَّارِقُ ﴿٢﴾

‘ത്വാരിഖ്’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ മുഖ്തസ്വർ :

وَمَا أَعْلَمَكَ -أَيُّهَا الرَّسُولُ- شَأْنَ هَذَا النَّجْمِ العَظِيمِ؟!

അല്ലാഹുവിൻ്റെ റസൂലേ! ‘ത്വാരിഖ്’ എന്ന ഈ വലിയ നക്ഷത്രത്തെ കുറിച്ച് താങ്കൾക്കറിയുമോ?

3
النَّجْمُ الثَّاقِبُ ﴿٣﴾

തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്.

തഫ്സീർ മുഖ്തസ്വർ :

هُوَ النَّجْمُ يَثْقُبُ السَّمَاءَ بِضِيَائِهِ المُتَوَهِّجِ.

പ്രഭാപൂരിതമായ പ്രകാശം കൊണ്ട് ആകാശത്തിൽ തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്.

4
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ﴿٤﴾

തൻ്റെ കാര്യത്തിൽ ഒരു മേൽനോട്ടക്കാരൻ ഉണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.

തഫ്സീർ മുഖ്തസ്വർ :

مَا مِنْ نَفْسٍ إِلَّا وَكَّلَ اللَّهُ بِهَا مَلَكًا يَحْفَظُ عَلَيْهَا أَعْمَالَهَا لِلْحِسَابِ يَوْمَ القِيَامَةِ.

അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതിനായി പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ അല്ലാഹു ഒരു മലകിനെ നിശ്ചയിച്ചിട്ടല്ലാതെ ഒരാളുമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: