15
إِنَّهُمْ يَكِيدُونَ كَيْدًا ﴿١٥﴾

തീർച്ചയായും അവർ (ധാരാളം) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

തഫ്സീർ മുഖ്തസ്വർ :

إِنَّ المُكَذِّبِينَ بِمَا جَاءَهُمْ رَسُولُهُمْ يَكِيدُونَ كَيْدًا كَثِيرًا لِيَرُدُّوا دَعْوَتَهُ، وَيُبْطِلُوهَا.

റസൂൽ തങ്ങൾക്ക് കൊണ്ടു വന്നതിനെ നിഷേധിക്കുന്നവർ അദ്ദേഹത്തിൻ്റെ പ്രബോധനത്തെ എതിർക്കുന്നതിനും തകർക്കുന്നതിനുമായി ധാരാളം തന്ത്രങ്ങൾ മെനയുക തന്നെ ചെയ്യും.

16
وَأَكِيدُ كَيْدًا ﴿١٦﴾

ഞാനും (വലിയ) തന്ത്രം പ്രയോഗിക്കും.

തഫ്സീർ മുഖ്തസ്വർ :

وَأَكِيدُ أَنَا كَيْدًا لِإِظْهَارِ الدِّينِ وَدَحْضِ البَاطِلِ.

ഇസ്ലാമിൻ്റെ വിജയത്തിനും അസത്യത്തെ തകർക്കുന്നതിനുമായി ഞാനും തന്ത്രം പ്രയോഗിക്കും.

17
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا ﴿١٧﴾

ആകയാൽ (നബിയേ,) നീ (അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും പരലോകത്തെയും) നിഷേധിച്ചവർക്ക് കാലതാമസം നൽകുക. അല്പസമയത്തേക്ക് അവർക്ക് അവധി നല്കിയേക്കുക.

തഫ്സീർ മുഖ്തസ്വർ :

فَأَمْهِلْ -أَيُّهَا الرَّسُولُ- هَؤُلَاءِ الكَافِرِينَ، أَمْهِلْهُمْ قَلِيلًا، وَلَا تَسْتَعْجِلْ عَذَابَهُمْ وَإِهْلَاكَهُمْ.

അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും പരലോകത്തെയും) നിഷേധിച്ച ഇക്കൂട്ടർക്ക് താങ്കൾ അവധി നൽകുക. അവരുടെ ശിക്ഷക്കും നാശത്തിനുമായി ധൃതി പിടിക്കേണ്ടതില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: