(1) അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
(2) അദ്ദേഹത്തിൻ്റെ (നബിയുടെ) അടുത്ത് ആ അന്ധൻ വന്നതിനാൽ.
(3) (നബിയേ,) താങ്കൾക്ക് എന്തറിയാം? അയാൾ (അന്ധൻ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
(4) അല്ലെങ്കിൽ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാൾക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
(5) എന്നാൽ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ; (6) താങ്കൾ അവൻ്റെ നേരെ ശ്രദ്ധതിരിക്കുന്നു.
(7) അവൻ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാൽ നിനക്കെന്താണ് കുറ്റം?
(8) എന്നാൽ താങ്കളുടെ അടുക്കൽ ഓടിവന്നവനാകട്ടെ, (9) (അല്ലാഹുവെ) അവൻ ഭയപ്പെടുകയും ചെയ്യുന്നു. (10) നീയാകട്ടെ; അവൻ്റെ കാര്യത്തിൽ അശ്രദ്ധ പുലർത്തുന്നു.
(1) قَطَّبَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجْهَهُ وَأَعْرَضَ.
(2) لِأَجْلِ مَجِيءِ عَبْدِ اللَّهِ بْنِ أُمِّ مَكْتُومٍ يَسْتَرْشِدُهُ، وَكَانَ أَعْمًى، جَاءَ وَالرَّسُولُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُنْشَغِلٌ بِأَكَابِرِ المُشْرِكِينَ أَمَلًا فِي هِدَايَتِهِمْ.
(3) وَمَا يُعْلِمُكَ -أَيُّهَا الرَّسُولُ- لَعَلَّ هَذَا الأَعْمَى يَتَطَهَّرُ مِنْ ذُنُوبِهِ؟!
(4) أَوْ يَتَّعِظُ بِمَا يَسْمَعُ مِنْكَ مِنَ المَوَاعِظِ، فَيَنْتَفِعَ بِهَا.
(5) أَمَّا مَنِ اسْتَغْنَى بِنَفْسِهِ بِمَا لَدَيْهِ مِنَ المَالِ عَنِ الإِيمَانِ بِمَا جِئْتَ بِهِ.
(6) فَأَنْتَ تَتَعَرَّضُ لَهُ، وَتُقْبِلُ إِلَيْهِ.
(7) وَأَيُّ شَيْءٍ يَلْحَقُكَ إِذَا لَمْ يَتَطَهَّرْ مِنْ ذُنُوبِهِ بِالتَّوْبَةِ إِلَى اللَّهِ تَعَالَى.
(8) وَأَمَّا مَنْ جَاءَكَ يَسْعَى بَحْثًا عَنِ الخَيْرِ.
(9) وَهُوَ يَخْشَى رَبَّهُ.
(10) فَأَنْتَ تَتَشَاغَلُ عَنْهُ بِغَيْرِهِ مِنْ أَكَابِرِ المُشْرِكِينَ.
(1) നബി -ﷺ- അവിടുത്തെ മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു.
(2) അന്ധനായിരുന്ന അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം ഉപദേശം ആരാഞ്ഞു കൊണ്ട് വന്നതിനാൽ; അദ്ദേഹം വന്ന സമയം മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരുമായി, അവർ ഇസ്‌ലാം സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ നബി -ﷺ- സംസാരത്തിലായിരുന്നു.
(3) അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് എന്തറിയാം?! ഒരു വേള ആ അന്ധൻ തൻ്റെ തിന്മകളിൽ നിന്ന് ശുദ്ധി പ്രാപിച്ചേക്കുമെങ്കിലോ?
(4) അല്ലെങ്കിൽ നിൻ്റെ ഉപദേശങ്ങൾ കേൾക്കുകയും, അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും, അത് അദ്ദേഹത്തിന് പ്രയോജനപ്പെടുകയും ചെയ്തേക്കാം.
(5) എന്നാൽ താങ്കൾ കൊണ്ടുവന്ന (അല്ലാഹുവിലുള്ള) വിശ്വാസത്തിന് പകരമായി തൻ്റെ കയ്യിലുള്ള സമ്പാദ്യം കൊണ്ട് ധന്യത നടിച്ചവനാകട്ടെ;
(6) താങ്കൾ അവന് മുഖം നൽകുകയും, അവനിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു.
(7) തൻ്റെ തിന്മകളിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് അവൻ സ്വയം പരിശുദ്ധി പ്രാപിച്ചിട്ടില്ലെങ്കിൽ താങ്കൾക്കെന്താണ് ബാധിക്കാനുള്ളത്?
(8) എന്നാൽ താങ്കളുടെ അടുക്കൽ നന്മ അന്വേഷിച്ചു കൊണ്ട് താൽപര്യത്തോടെ വന്നവനാകട്ടെ;
(9) അവനാകട്ടെ; തൻ്റെ രക്ഷിതാവിനെ ഭയക്കുന്നുണ്ട്.
(10) മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരെ പരിഗണിച്ചു കൊണ്ട് നീ അദ്ദേഹത്തിൽ നിന്ന് തിരിഞ്ഞു കളയുന്നു.
വിശദീകരണം:“അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂമിൽ നിന്ന് തിരിഞ്ഞു കളയുമ്പോൾ രണ്ട് കാര്യങ്ങളാണ് നബി (സ) പരിഗണിച്ചത്.
ഒന്ന്: തൻ്റെ വാക്ക് ശ്രവിക്കുന്ന മക്കയിലെ പ്രമാണിമാർ ഇസ്ലാം സ്വീകരിച്ചിരുന്നെങ്കിൽ എന്ന പ്രതീക്ഷ. നേതാക്കന്മാർ സ്വീകരിക്കുന്ന മാർഗം അവരുടെ അനുയായികളും പിൻപറ്റാൻ അത് കാരണമാകുമല്ലോ?
രണ്ട്: മക്കയിലെ പ്രമാണിമാരുടെ കണ്ണിൽ വളരെ തരംതാഴ്ന്ന വ്യക്തിയായി കണക്കാക്കപ്പെടുന്ന ഒരു അന്ധനെ ഈ സന്ദർഭത്തിൽ പരിഗണിക്കുന്നത് അവർ നബി (സ) യുടെ വാക്കിന് വില നൽകാതിരിക്കാൻ കാരണമാകുമോ എന്ന ചിന്ത.
അല്ലാഹുവിൻ്റെ റസൂൽ (സ) ഒരിക്കലും അന്ധനായ ഒരു വ്യക്തിയെ തരംതാഴ്ത്തി കൊണ്ട് ചെയ്തതല്ല ഇക്കാര്യം. ജനങ്ങളെല്ലാം അവിടുത്തേക്ക് ഒരേ പോലെയായിരുന്നു. അല്ല! ഇസ്ലാമിനോട് താല്പര്യം കാണിക്കുന്നവർക്കായിരുന്നു അവിടുന്ന് കൂടുതൽ ശ്രദ്ധ നൽകിയിരുന്നത്. എന്നാൽ ഇസ്ലാമിൻ്റെ സത്യപ്രബോധനം ജനങ്ങൾക്കിടയിൽ വ്യാപിക്കണമെന്ന ആഗ്രഹം മാത്രമേ അവിടുത്തെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.” (ഉഥൈമീൻ: 59-60)