1
الم ﴿١﴾

അലിഫ് ലാം മീം.

തഫ്സീർ മുഖ്തസ്വർ :

അലിഫ് ലാം മീം. ഖുർആനിലെ ചില സൂറതുകൾ ആരംഭച്ചിരിക്കുന്നത് ഇതു പോലുള്ള അക്ഷരങ്ങൾ കൊണ്ടാണ്. അറബി ഭാഷയിലെ അക്ഷരങ്ങളാണ് അലിഫും ലാമും മീമും; ഇവിടെ വന്നത് പോലെ -ഇത്തരം അക്ഷരങ്ങൾ മുറിഞ്ഞ രൂപത്തിൽ വന്നാൽ- അവക്ക് സ്വയം ഒരർത്ഥമില്ല. എന്നാൽ ഈ അക്ഷരങ്ങൾ ഇവിടെ പറഞ്ഞതിന് പിന്നിൽ ഒരു ലക്ഷ്യവും ഉദ്ദേശവുമുണ്ട്. കാരണം വിശുദ്ധ ഖുർആനിൽ യാതൊരു ഉദ്ദേശവുമില്ലാത്ത -വെറുതെ പറഞ്ഞ- ഒന്നും തന്നെയില്ല.

ഇങ്ങനെയുള്ള അക്ഷരങ്ങൾക്ക് പിന്നിലുള്ള പ്രധാനപ്പെട്ട ഉദ്ദേശം വിശുദ്ധ ഖുർആനിൻ്റെ വെല്ലുവിളിയിലേക്കുള്ള സൂചനയാണ്. (ഖുർആനിന് സമാനമായ ഒരു ഗ്രന്ഥമോ അതിലെ ഏതെങ്കിലും അദ്ധ്യായത്തിന് സമാനമായ ഒരു അദ്ധ്യായമോ കൊണ്ടുവരൂ എന്ന വെല്ലുവിളി വിശുദ്ധ ഖുർആനിൽ പലയിടത്തും ആവർത്തിച്ചിട്ടുണ്ട്.) അറബികൾക്ക് സുപരിചിതമായ -നിത്യവും അവർ സംസാരിച്ചു കൊണ്ടിരിക്കുന്ന, അറബി ഭാഷയിലെ ഈ അക്ഷരങ്ങൾ തന്നെയാണല്ലോ ഖുർആനും ഉൾക്കൊള്ളുന്നത് എന്നാണ് ഇവ സൂചിപ്പിക്കുന്നത്. (എന്നിട്ടും നിങ്ങൾക്കെന്തു കൊണ്ട് ഇതു പോലെ ഒരു ഗ്രന്ഥം കൊണ്ടുവരാൻ കഴിയില്ലെന്നാണ് ചോദ്യം).

ഇതു കൊണ്ട് തന്നെ, സമാനമായ അക്ഷരങ്ങൾ ഖുർആനിൽ പരാമർശിക്കപ്പെട്ടാൽ അതിന് ശേഷം ഖുർആനിനെ കുറിച്ചുള്ള പരാമർശം പൊതുവെ ഉണ്ടായിരിക്കും. ഈ അദ്ധ്യായത്തിലും അത് കാണാൻ കഴിയും.

﴿الم﴾ هَذِهِ مِنَ الحُرُوفِ التِّي افْتُتِحَتْ بِهَا بَعْضُ سُوَرِ القُرْآنِ، وَهِيَ حُرُوفٌ هِجَائِيَّةٌ لَا مَعْنَى لَهَا فِي نَفْسِهَا إِذَا جَاءَتْ مُفْرَدَةً هَكَذَا (أَ، بَ، تَ، إلخ)، وَلَهَا حِكْمَةٌ وَمَغْزًى، حَيْثُ لَا يُوجَدُ فِي القُرْآنِ مَا لَا حِكْمَةَ لَهُ، وَمِنْ أَهَمِّ حِكَمِهَا: الإِشَارَةُ إِلَى التَّحَدِّي بِالقُرْآنِ الذِّي يَتَكَوَّنُ مِنَ الحُرُوفِ نَفْسِهَا التِّي يَعْرِفُونَهَا وَيَتَكَلَّمُونَ بِهَا، لِذَا يَأْتِي غَالِبًا بَعْدَهَا ذِكْرٌ لِلْقُرْآنِ الكَرِيمِ، كَمَا فِي هَذِهِ السُّورَةِ.

വിശദീകരണം:

2
ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾

ഇതാകുന്നു ഗ്രന്ഥം (വിശുദ്ധ ഖുർആൻ). അതില്‍ സംശയമേയില്ല. (അല്ലാഹുവിനെ) സൂക്ഷിക്കുന്നവർക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്‌.

തഫ്സീർ മുഖ്തസ്വർ :

മഹത്തരമായ ഈ ഖുർആൻ; അതിൽ യാതൊരു സംശയവുമില്ല. അതിൻ്റെ അവതരണം അല്ലാഹുവിൽ നിന്നുള്ളതാണെന്നതിലോ, അതിലെ വാക്കുകളിലോ ആശയങ്ങളിലോ യാതൊരു സംശയവുമില്ല. അത് അല്ലാഹുവിൻ്റെ സംസാരം തന്നെയാകുന്നു. സൂക്ഷ്മത (തഖ്‌വ) പാലിക്കുന്നവർക്ക് അല്ലാഹുവിലേക്ക് നയിക്കുന്ന മാർഗം കാണിച്ചു നൽകുന്നു ഈ ഗ്രന്ഥം.

ذَلِكَ القُرْآنُ العَظِيمُ لَا شَكَّ فِيهِ، لَا مِنْ جِهَةِ تَنْزِيلِهِ، وَلَا مِنْ حَيْثُ لَفْظُهُ وَمَعْنَاهُ، فَهُوَ كَلَامُ اللَّهِ، يَهْدِي المُتَّقِينَ إِلَى الطَّرِيقِ المُوصِلِ إِلَيْهِ.

വിശദീകരണം:

3
الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾

അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, നിസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും (ചെയ്യുന്നവർ).

തഫ്സീർ മുഖ്തസ്വർ :

ഗയ്ബിൽ വിശ്വസിക്കുന്നവരാണ് അവർ (സൂക്ഷ്മത പാലിക്കുന്നവർ); നമ്മിൽ നിന്ന് മറഞ്ഞു നിൽക്കുന്ന -പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാത്ത-, അല്ലാഹുവും അവൻ്റെ റസൂലും അറിയിച്ചു തന്ന എല്ലാ കാര്യങ്ങളും ഗയ്ബിൽ ഉൾപ്പെടും. അന്ത്യനാളിനെ കുറിച്ചുള്ള വിവരണങ്ങൾ ഉദാഹരണം.

നിസ്കാരം നിലനിർത്തുന്നവരുമാണ് അവർ; അല്ലാഹു നിശ്ചയിച്ച രൂപത്തിൽ -നിസ്കാരത്തിൻ്റെ ശർത്വുകളും (നിബന്ധനകൾ, വുദൂഅ് പോലെ), റുക്നുകളും (സ്തംഭങ്ങൾ; റുകൂഉം സുജൂദും പോലെ), വാജിബുകളും (റുകൂഇലെയും സുജൂദിലെയും നിർബന്ധ ദിക്റുകൾ പോലെ), സുന്നത്തുകളും (പ്രാരംഭപ്രാർത്ഥന പോലെ) പാലിച്ചു കൊണ്ടാണ് അവർ നിസ്കരിക്കുന്നത്.

അല്ലാഹു അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുന്നവരുമാണ് അവർ; അതായത് നിർബന്ധമായ സകാത് പോലുള്ള നൽകുകയും, ഐഛികമായ ദാനധർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്യുന്നു അവർ. ഇതെല്ലാം അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് മാത്രമാണ് അവർ ചെയ്യുന്നത്.

الذِّينَ يُؤْمِنُونَ بِالغَيْبِ -وَهُوَ كُلُّ مَا لَا يُدْرَكُ بِالحَوَاسِّ وَغَابَ عَنّا-، مِمَّا أَخْبَرَ اللَّهُ عَنْهُ أَوْ أَخْبَرَ عَنْهُ رَسُولُهُ، كَاليَوْمِ الآخِرِ، وَهُمُ الذِّينَ يُقِيمُونَ الصَّلَاةَ بِأَدَائِهَا وَفْقَ مَا شَرَعَ اللَّهُ مِنْ شُرُوطِهَا، وَأَرْكَانِهَا، وَوَاجِبَاتِهَا، وَسُنَنِهَا، وَهُمُ الذِّينَ يُنْفِقُونَ مِمَّا رَزَقَهُمُ اللَّهُ، بِإِخْرَاجِ الوَاجِبِ كَالزَّكَاةِ، أَوْ غَيْرِ الوَاجِبِ كَصَدَقَةِ التَّطَوُّعِ، رَجَاءَ ثَوَابِ اللَّهِ.

വിശദീകരണം:

4
وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾

താങ്കൾക്ക് മേൽ ഇറക്കപ്പെട്ടതിലും, താങ്കൾക്ക് മുൻപ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുകയും ചെയ്യുന്നവർ; പരലോകത്തിലാകട്ടെ; അവർ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു.

തഫ്സീർ മുഖ്തസ്വർ :

നബിയേ! അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചതിലും, താങ്കൾക്ക് മുൻപുള്ള എല്ലാ നബിമാർക്കും മേൽ അവതരിപ്പിച്ചതിലും യാതൊരു വേർതിരിവുമില്ലാതെ വിശ്വസിക്കുന്നവരുമാണ് അവർ. പരലോകത്തിലും അവിടെ ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിലും ശിക്ഷയിലും ഉറച്ച വിശ്വാസമുള്ളവരുമാണ് അവർ.

وَهُمُ الذِّينَ يُؤْمِنُونَ بِالوَحْيِ الذِّي أَنْزَلَ اللَّهُ عَلَيْكَ -أَيُّهَا النَّبِيُّ- وَالذِّي أَنْزَلَ عَلَى سَائِرِ الأَنْبِيَاءِ عَلَيْهِمُ السَّلَامُ مِنْ قَبْلِكَ دُونَ تَفْرِيقٍ، وَهُمُ الذِّينَ يُؤْمِنُونَ إِيمَانًا جَازِمًا بِالآخِرَةِ وَمَا فِيهَا مِنَ الثَّوَابِ وَالعِقَابِ.

വിശദീകരണം:

5
أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾

അവരുടെ റബ്ബ് കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.

തഫ്സീർ മുഖ്തസ്വർ :

ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ ശരിയായ സന്മാർഗത്തിൻ്റെ വഴിയിൽ ഉറപ്പോടെ നിലകൊള്ളുന്നവരാണ്. ഇഹലോകത്തും പരലോകത്തും തങ്ങൾ ആഗ്രഹിച്ചത് നേടിയെടുത്തു കൊണ്ടും, ഭയപ്പെട്ടതിൽ നിന്ന് രക്ഷപ്പെട്ടു കൊണ്ടും അവർ വിജയിച്ചിരിക്കുന്നു.

هَؤُلَاءِ المُتَّصِفُونَ بِهَذِهِ الصِّفَاتِ عَلَى تَمَكُّنٍ مِنْ طَرِيقِ الهِدَايَةِ، وَهُمْ الفَائِزُونَ فِي الدُّنْيَا وَالآخِرَةِ بِنَيْلِهِمْ مَا يَرْجُونَ وَنَجَاتِهِمْ مِمَّا يَخَافُونَ.

വിശദീകരണം:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: