1
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
തഫ്സീർ മുഖ്തസ്വർ :
قُلْ -أَيُّهَا الرَّسُولُ-: هُوَ اللَّهُ المُنْفَرِدُ بِالأُلُوهِيَّةِ، لَا إِلَٰهَ غَيْرُهُ.
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അവനാകുന്നു അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനല്ലാതെ ആരാധനക്കർഹനായി ഒരാളുമില്ല.