1
وَالْعَادِيَاتِ ضَبْحًا ﴿١﴾
കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം.
തഫ്സീർ മുഖ്തസ്വർ :
أَقْسَمَ اللَّهُ بِالخَيْلِ التِّي تَجْرِي حَتَّى يُسْمَعَ لنَفَسِهَا صَوْتٌ مِنْ شِدَّةِ الجَرْيِ.
വേഗതയിൽ സഞ്ചരിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. വളരെ വേഗതയിൽ സഞ്ചരിക്കുന്നത് കാരണത്താൽ അതിന്റെ കിതപ്പിന്റെ ശബ്ദം പുറത്തേക്ക് കേൾക്കുന്നുണ്ട്.