4
تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾

മലക്കുകളും ‘റൂഹും’ അവരുടെ റബ്ബിൻ്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു.

തഫ്സീർ മുഖ്തസ്വർ :

تَنَزَّلُ المَلَائِكَةُ وَيَنْزِلُ جِبْرِيلُ عَلَيْهِ السَّلَامُ فِيهَا بِإِذْنِ رَبِّهِمْ سُبْحَانَهُ بِكُلِّ أَمْرٍ قَضَاهُ اللَّهُ فِي تِلْكَ السَّنَةِ رِزْقًا كَانَ أَوْ مَوْتًا أَوْ وِلَادَةً أَوْ غَيْرَ ذَلِكَ مِمَّا يُقَدِّرُهُ اللَّهُ.

മലക്കുകളും ജിബ്രീലും -عَلَيْهِ السَّلَامُ- അല്ലാഹുവിന്റെ അനുമതിയോടെ ആ രാത്രിയിൽ ഇറങ്ങി വരുന്നു. ആ വർഷത്തിൽ അല്ലാഹു തീരുമാനിച്ചിട്ടുള്ള എല്ലാ വിധികളുമായാണ് അവർ ഇറങ്ങി വരിക. (ഓരോ വ്യക്തിക്കും) അല്ലാഹു വിധിച്ച ഉപജീവനവും മരണവും ജനനവും മറ്റുമെല്ലാം അതിൽ ഉണ്ടായിരിക്കും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: