1
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾

തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) (ലൈലതുൽ ഖദ്റിൽ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

إِنَّا أَنَْزَلْنَا القُرْآنَ جُمْلَةً إِلَى السَّمَاءِ الدُّنْيَا كَمَا ابْتَدَأْنَا إِنْزَالَهُ عَلَى النَّبِيِّ -ﷺ- فِي لَيْلَةِ القَدْرِ مِنْ شَهْرِ رَمَضَانَ.

റമദാൻ മാസത്തിലെ ലൈലതുൽ ഖദ്റിലാണ് മുഹമ്മദ് നബി -ﷺ- യുടെ മേൽ നാം ആദ്യമായി ഖുർആൻ അവതരിപ്പിച്ചത് എന്നതു പോലെ, ഖുർആൻ മുഴുവനായും (ഒറ്റത്തവണയായി) ഒന്നാമാകാശത്തിലേക്ക് നാം ഇറക്കിയതും ലൈലതുൽ ഖദ്റിലാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: