3
لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾
‘ലൈലതുൽ ഖദ്ർ’ ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു.
തഫ്സീർ മുഖ്തസ്വർ :
هَذِهِ اللَّيْلَةُ لَيْلَةٌ عَظِيمَةُ الخَيْرِ، فَهِيَ خَيْرٌ مِنْ أَلْفِ شَهْرٍ لِمَنْ قَامَهَا إِيمَانًا وَاحْتِسَابًا.
ഈ രാത്രി വളരെ മഹത്തരമായ നന്മകൾ നിറഞ്ഞു നിൽക്കുന്ന രാത്രിയാകുന്നു. (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും (അവൻ്റെ) പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും ഈ രാത്രിയിൽ നിസ്കാരം നിർവ്വഹിച്ചവർക്ക് അത് ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠകരമാണ്.