8
أَلَيْسَ اللَّـهُ بِأَحْكَمِ الْحَاكِمِينَ ﴿٨﴾

അല്ലാഹു വിധികർത്താക്കളിൽ ഏറ്റവും വലിയ വിധികർത്താവല്ലയോ?

തഫ്സീർ മുഖ്തസ്വർ :

أَلَيْسَ اللَّهُ -بِجَعْلِ يَوْمِ القِيَامَةِ يَوْمًا لِلْجَزَاءِ- بِأَحْكَمِ الحَاكِمِينَ وَأَعْدَلِهِمْ؟! أَيُعْقَلُ أَنْ يَتْرُكَ اللَّهُ عِبَادَهُ سُدًى دُونَ أَنْ يَحْكُمَ بَيْنَهُمْ، فَيُجَازِي المُحْسِنَ بِإِحْسَانِهِ، وَالمُسِيءَ بِإِسَاءَتِهِ؟!

പ്രതിഫല ദിനമായി ഖിയാമത് നാളിനെ നിശ്ചയിച്ചവനായ അല്ലാഹു വിധികർത്താക്കളിൽ ഏറ്റവും നല്ല വിധികർത്താവും, അവരിൽ ഏറ്റവും നീതിമാനുമല്ലേ? അല്ലാഹു അവന്റെ അടിമകൾക്കിടയിൽ വിധി നടപ്പാക്കാതെ -സൽകർമ്മികൾക്ക് അവരുടെ നന്മകൾക്കുള്ള പ്രതിഫലവും, ദുഷ്കർമ്മികൾക്ക് അവരുടെ തിന്മകൾക്കുള്ള ശിക്ഷയും നൽകാതെ- അവരെ വിട്ടേക്കുമെന്ന് ചിന്തിക്കാൻ കഴിയുമോ?!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: