6
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴿٦﴾

(അല്ലാഹുവിലും അവൻ്റെ റസൂലിലും അന്ത്യനാളിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർക്ക് നിലക്കാത്ത പ്രതിഫലമുണ്ട്.

തഫ്സീർ മുഖ്തസ്വർ :

إِلَّا الذِّينَ آمَنُوا بِاللَّهِ وَعَمِلُوا الأَعْمَالَ الصَّالِحَاتِ فَإِنَّهُمْ وَإِنْ هَرَمُوا فَلَهُمْ ثَوَابٌ دَائِمٌ غَيْرُ مَقْطُوعٍ، وَهُوَ الجَنَّةُ؛ لِأَنَّهُمْ زَكُّوا فِطَرَهُمْ.

അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർ വാർദ്ധക്യം പ്രാപിച്ചാൽ പോലും ഒരിക്കലും നിലക്കാത്ത, ശാശ്വതമായ പ്രതിഫലം -സ്വർഗം- അവർക്കുണ്ടായിരിക്കും. കാരണം തങ്ങളുടെ ശുദ്ധപ്രകൃതിയെ പരിശുദ്ധമാക്കിയവരാണവർ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: