9
فَأَمَّا الْيَتِيمَ فَلَا تَقْهَرْ ﴿٩﴾
എന്നിരിക്കെ അനാഥരെ നീ അടിച്ചമർത്തരുത്.
തഫ്സീർ മുഖ്തസ്വർ :
فَلَا تُسِئْ مُعَامَلَةَ مَنْ فَقَدَ أَبَاهُ فِي الصِّغَرِ، وَلَا تُذِلَّهُ.
അതിനാൽ ചെറുപ്രായത്തിൽ പിതാവിനെ നഷ്ടപ്പെട്ട അനാഥരോട് നീ മോശമായി പെരുമാറരുത്; അവനെ അപമാനിക്കുകയുമരുത്.