5
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴿٥﴾

വഴിയെ താങ്കളുടെ റബ്ബ് താങ്കൾക്ക് നൽകുകയും, അങ്ങനെ താങ്കൾ തൃപ്തിപ്പെടുകയും ചെയ്യുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

وَلَسَوْفَ يُعْطِيكَ مِنَ الثَّوَابِ الجَزِيلِ لَكَ وَلِأُمَّتِكَ حَتَّى تَرْضَى بِمَا أَعْطَاكَ وَأَعْطَى أُمَّتَكَ.

താങ്കൾക്കും താങ്കളുടെ സമൂഹത്തിനും അവൻ സമൃദ്ധമായ പ്രതിഫലം നൽകുന്നതാണ്; അങ്ങനെ അവൻ നിങ്ങൾക്ക് നൽകിയതിൽ താങ്കൾ തൃപ്തിപ്പെടുന്നത് വരെ.

വിശദീകരണം:

ആയതിൻ്റെ അവതരണപശ്ചാത്തലം:

عَنْ عَبْدِ اللهِ بْنِ عَبَّاسٍ قَالَ: عُرِضَ عَلَى رَسُولِ اللَّهِ -ﷺ- مَا هُوَ مَفْتُوحٌ عَلَى أُمَّتِهِ مِنْ بَعْدِهِ كَفْرًا كَفْرًا، فَسُرَّ بِذَلِكَ، فَأَنْزَلَ اللهُ عَزَّ وَجَلَّ «وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى»، فَأَعْطَاهُ اللهُ فِي الْجَنَّةِ أَلْفَ قَصْرٍ، فِي كُلِّ قَصْرٍ مَا يَنْبَغِي لَهُ مِنَ الْوِلْدَانِ وَالْخَدَمِ.

അബ്ദുല്ലാഹി ബ്നു അബ്ബാസ് (റമ) നിവേദനം: നബി (സ) യുടെ സമുദായത്തിന് നാടുകൾക്ക് ശേഷം നാടുകളായി വിജയം നൽകപ്പെടുമെന്നത് അവിടുത്തേക്ക് കാണിക്കപ്പെട്ടു. അത് കണ്ടപ്പോൾ അവിടുത്തേക്ക് സന്തോഷമുണ്ടായി.

അങ്ങനെ അല്ലാഹു അവതരിപ്പിച്ചു.

وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ‎﴿٥﴾‏

“വഴിയെ താങ്കളുടെ റബ്ബ് താങ്കൾക്ക് നൽകുകയും, അങ്ങനെ താങ്കൾ തൃപ്തിപ്പെടുകയും ചെയ്യുന്നതാണ്.” (ദ്വുഹാ: 5)

അല്ലാഹു സ്വർഗത്തിൽ അവിടുത്തേക്ക് ആയിരം കൊട്ടാരങ്ങൾ നൽകിയിരിക്കുന്നു. എല്ലാ കൊട്ടാരത്തിലും അവിടെ ആവശ്യമായ കുട്ടികളും സേവകരുമുണ്ട്. (ജാമിഉൽ ബയാൻ / ത്വബരി: 30/149, ഇസ്തീആബ്: 3/521)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: