7
وَوَجَدَكَ ضَالًّا فَهَدَىٰ ﴿٧﴾
താങ്കളെ അവൻ വഴി തെറ്റിയവനായി കണ്ടെത്തുകയും, എന്നിട്ട് (താങ്കളെ) നേർവഴിയിലേക്ക് നയിക്കുകയും ചെയ്തില്ലേ?
തഫ്സീർ മുഖ്തസ്വർ :
وَوَجَدَكَ لَا تَدْرِي مَا الكِتَابُ وَلَا الإِيمَانُ، فَعَلَّمَكَ مِنْ ذَلِكَ مَا لَمْ تَكُنْ تَعْلَمُ.
എന്താണ് വേദഗ്രന്ഥമെന്നോ, എന്താണ് ശരിയായ വിശ്വാസമെന്നോ താങ്കൾക്ക് അറിയില്ലായിരുന്നു. പിന്നീട് അതെല്ലാം അല്ലാഹു താങ്കളെ പഠിപ്പിച്ചു.