6
أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾

താങ്കളെ അവൻ അനാഥനായി കണ്ടെത്തുകയും, എന്നിട്ട് (താങ്കൾക്ക്) അഭയം നൽകുകയും ചെയ്തില്ലേ?

തഫ്സീർ മുഖ്തസ്വർ :

لَقَدْ وَجَدَكَ صَغِيرًا قَدْ مَاتَ عَنْكَ أَبُوكَ، فَجَعَلَ لَكَ مَأْوًى، حَيْثُ عَطَفَ عَلَيْكَ جَدُّكَ عَبْدُ المُطَّلِبِ، ثُمَّ عَمُّكَ أَبُو طَالِبٍ.

ചെറിയ കുട്ടിയായിരിക്കെ പിതാവ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു താങ്കൾ; എന്നിട്ട് അല്ലാഹു താങ്കൾക്ക് അഭയം നൽകി. പ്രപിതാവായ അബ്ദുൽ മുത്വലിബും, അദ്ദേഹത്തിന് ശേഷം പിതൃസഹോദരനായ അബൂ ത്വാലിബും താങ്കളെ വാത്സല്യം കൊണ്ട് മൂടുകയുണ്ടായി.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: