3
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ﴿٣﴾
(നബിയേ,) താങ്കളുടെ റബ്ബ് താങ്കളെ ഉപേക്ഷിച്ചിട്ടില്ല. അവൻ താങ്കളെ വെറുത്തിട്ടുമില്ല.
തഫ്സീർ മുഖ്തസ്വർ :
مَا تَرَكَكَ -أَيُّهَا الرَّسُولُ- رَبُّكَ، وَمَا أَبْغَضَكَ؛ كَمَا يَقُولُ المُشْرِكُونَ لَمَّا فَتَرَ الوَحْيُ.
അല്ലാഹുവിന്റെ റസൂലേ! താങ്കളുടെ റബ്ബ് താങ്കളെ ഉപേക്ഷിക്കുകയോ, താങ്കളോട് കോപിക്കുകയോ ചെയ്തിട്ടില്ല. അല്ലാഹുവിൽ നിന്നുള്ള സന്ദേശം കുറച്ചു കാലം നിലച്ചപ്പോൾ ബഹുദൈവാരാധകർ അപ്രകാരം പറഞ്ഞു പരത്തിയിരുന്നു.