2
وَاللَّيْلِ إِذَا سَجَىٰ ﴿٢﴾
രാത്രി തന്നെയാണ് സത്യം; അത് ശാന്തമാകുമ്പോൾ.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِاللَّيْلِ إِذَا أَظْلَمَ وَسَكَنَ النَّاسُ فِيهِ عَنِ الحَرَكَةِ.
രാത്രിയെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അത് ഇരുളടയുകയും ജനങ്ങൾ അവരുടെ വ്യവഹാരങ്ങളിൽ നിന്ന് മാറി ശാന്തരാവുകയും ചെയ്യുമ്പോൾ.