5
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ﴿٥﴾
എന്നാൽ ഏതൊരാൾ ദാനം നൽകുകയും, സൂക്ഷ്മത പാലിക്കുകയും;
തഫ്സീർ മുഖ്തസ്വർ :
فَأَمَّا مَنْ أَعْطَى مَا يَلْزُمُهُ بَذْلُهُ؛ مِنْ زَكَاةٍ وَنَفَقَةٍ وَكَفَّارَةٍ، وَاتَّقَى مَا نَهَى اللَّهُ عَنْهُ.
അപ്പോൾ ആരെങ്കിലും തന്റെ മേൽ ബാധ്യതയായ ദാനങ്ങൾ -സകാത്തും കുടുംബചിലവുകളും കഫാറതുകളും (പ്രായശ്ചിത്തങ്ങൾ)- നിർവ്വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ സൂക്ഷിച്ച് വിട്ടു നിൽക്കുകയും ചെയ്തുവോ;