4
إِنَّ سَعْيَكُمْ لَشَتَّىٰ ﴿٤﴾
തീർച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
തഫ്സീർ മുഖ്തസ്വർ :
إِنَّ عَمَلَكُمْ -أَيُّهَا النَّاسُ- لَمُخْتَلِفٌ، فَمِنْهُ الحَسَنَاتُ التِّي هِيَ سَبَبُ دُخُولِ الجَنَّةِ، وَالسَّيِّئَاتُ التِّي هِيَ سَبَبُ دُخُولِ النَّارِ.
ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. സ്വർഗപ്രവേശനത്തിന് കാരണമാകുന്ന സൽകർമ്മങ്ങളും, നരക പ്രവേശനത്തിന് കാരണമാകുന്ന തിന്മകളും ഉണ്ട്.