രഹസ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്ന ദിവസം.
يَوْمَ تُخْتَبَرُ السَّرَائِرُ، فَيُكْشَفُ عَمَّا كَانَتْ تُضْمِرُهُ القُلُوبُ مِنَ النِّيَّاتِ وَالعَقَائِدِ وَغَيْرِهَا، فَيَتَمَيَّزُ الصَّالِحُ مِنْهَا وَالفَاسِدُ.
രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസം; ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെച്ച ഉദ്ദേശങ്ങളും വിശ്വാസങ്ങളും അന്ന് മറനീക്കി പുറത്തു കൊണ്ടു വരപ്പെടും. അങ്ങനെ അതിലെ നല്ലതും ചീത്തയും വേർതിരിയുകയും ചെയ്യും.
അപ്പോൾ അവന് (മനുഷ്യന്) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
فَمَا لِلْإِنْسَانِ فِي ذَلِكَ اليَوْمِ مِنْ قُوَّةٍ يَمْتَنِعُ بِهَا مِنْ عَذَابِ اللَّهِ وَلَا مُعِينٍ يُعِينُهُ.
അന്നേ ദിവസം അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് തടുത്തു നിർത്തുന്ന ഒരു ശക്തിയോ, സഹായിക്കുന്ന ഒരു സഹായിയോ മനുഷ്യന് ഉണ്ടായിരിക്കുകയില്ല.
ആവർത്തിച്ചു മഴ പെയ്യുന്ന ആകാശം തന്നെയാണ് സത്യം.
أَقْسَمَ اللَّهُ بِالسَّمَاءِ ذَاتِ المَطَرِ؛ لِأَنَّهُ يَنْزِلُ مِنْ جِهَتِهَا مَرَّةً بَعْدَ مَرَّةٍ.
മഴയുള്ള ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. മഴ ആകാശത്തിൻ്റെ ദിശയിൽ നിന്ന് ആവർത്തിച്ചു പെയ്യുന്നത് കൊണ്ടാണ് (മഴയുള്ള ആകാശമെന്ന് പറഞ്ഞത്).
സസ്യലതാദികൾ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
وَأَقْسَمَ بِالأَرْضِ التِّي تَتَشَقَّقُ عَمَّا فِيهَا مِنَ النَّبَاتِ وَالثَّمَرِ وَالشَّجَرِ.
ചെടികളും ഫലങ്ങളും വൃക്ഷങ്ങളും മുളക്കുന്നതിനായി പിളർന്നു മാറുന്ന ഭൂമിയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
തീർച്ചയായും ഇത് നിർണായകമായ ഒരു വാക്കാകുന്നു.
إِنَّ هَذَا القُرْآنَ المُنَزَّلَ عَلَى مُحَمَّدٍ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- لَقَوْلٌ يَفْصِلُ بَيْنَ الحَقِّ وَالبَاطِلِ، وَالصِّدْقِ وَالكَذِبِ.
മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ ശരിയെയും തെറ്റിനെയും, സത്യത്തെയും അസത്യത്തെയും വേർതിരിക്കുന്ന വാക്ക് തന്നെയാകുന്നു.
ഇതൊരു തമാശയേ അല്ല.
وَلَيْسَ بِاللَّعِبِ وَالبَاطِلِ، بَلْ هُوَ الجِدُّ وَالحَقُّ.
ഇത് തമാശയോ അർത്ഥമില്ലാത്ത സംസാരമോ അല്ല. മറിച്ച് പ്രാധാന്യമേറിയതും, സത്യവുമായ സംസാരമത്രെ.