എന്നാൽ മനുഷ്യൻ ചിന്തിച്ചു നോക്കട്ടെ താൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്.
فَلْيَتَأَمَّلْ الإِنْسَانُ مِمَّ خَلَقَهُ اللَّهُ؛ لِتَتَّضِحَ لَهُ قُدْرَةُ اللَّهِ وَعَجْزُ الإِنْسَانِ.
എന്തിൽ നിന്നാണ് അല്ലാഹു തന്നെ സൃഷ്ടിച്ചതെന്ന് മനുഷ്യൻ ചിന്തിച്ചു നോക്കട്ടെ; അല്ലാഹുവിൻ്റെ അപാരമായ ശക്തിയും മനുഷ്യൻ്റെ ദുർബലതയും അവന് അതിൽ നിന്ന് ബോധ്യപ്പെടും.
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
خَلَقَهُ اللَّهُ مِنْ مَاءٍ ذِي انْدِفَاقٍ يُصَبُّ فِي الرَّحِمِ.
ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്ന, തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അല്ലാഹു അവനെ സൃഷ്ടിച്ചത്.
മുതുകെല്ലിനും, വാരിയെല്ലുകൾക്കുമിടയിൽ നിന്ന് അത് പുറത്തു വരുന്നു.
يَخْرُجُ هَذَا المَاءُ مِنْ بَيْنِ العَمُودِ العَظْمِيِّ الفِقَرِيِّ لِلرَّجُلِ، وَعِظَامِ الصَّدْرِ.
പുരുഷൻ്റെ നട്ടെല്ലുകൾക്കും, (സ്ത്രീയുടെ) നെഞ്ചിലെ എല്ലുകൾക്കും ഇടയിൽ നിന്നാണ് ഈ ദ്രാവകം പുറത്തു വരുന്നത്.
അവനെ തിരിച്ചുകൊണ്ടു വരാൻ തീർച്ചയായും അല്ലാഹു കഴിവുള്ളവനാകുന്നു.
إِنَّهُ سُبْحَانَهُ -إِذْ خَلَقَهُ مِنْ ذَلِكَ المَاءِ المَهِينِ- قَادِرٌ عَلَى بَعْثِهِ بَعْدَ مَوْتِهِ حَيًّا لِلْحِسَابِ وَالجَزَاءِ.
നിസ്സാരമായ ദ്രാവകത്തുള്ളികളിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനാണ് അല്ലാഹു എന്നിരിക്കെ, മരണശേഷം (മനുഷ്യൻ്റെ പ്രവർത്തനങ്ങൾ) വിചാരണ ചെയ്യുന്നതിനും അവക്ക് പ്രതിഫലം നൽകുന്നതിനുമായി അവനെ പുനർജീവിപ്പിക്കാൻ തീർച്ചയായും അല്ലാഹു കഴിവുള്ളവൻ തന്നെയാണ്.