33
فَإِذَا جَاءَتِ الصَّاخَّةُ ﴿٣٣﴾
എന്നാൽ ‘അസ്സ്വാഖഃ’ വന്നെത്തിയാൽ.
തഫ്സീർ മുഖ്തസ്വർ :
فَإِذَا جَاءَتِ الصَّيْحَةُ العَظِيمَةُ التِّي تَصُخُّ الآذَانَ، وَهِيَ النَّفْخَةُ الثَّانِيَةُ.
എന്നാൽ ചെകിടടിപ്പിക്കുന്ന ഉച്ചത്തിലുള്ള അട്ടഹാസം വന്നു കഴിഞ്ഞാൽ; കാഹളത്തിൽ രണ്ടാമത് ഊതപ്പെടുമ്പോഴാണത്.