(24) എന്നാൽ മനുഷ്യൻ തൻ്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
(25) നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
(26) പിന്നീട് നാം ഭൂമിയെ പിളർത്തി.
(27) എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു.
(28) മുന്തിരിയും പച്ചക്കറികളും. (29) ഒലീവും ഈന്തപ്പനയും. (30) ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളും. (31) പഴവർഗവും പുല്ലും.
(32) നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്.
(24) فَلْيَنْظُرِ الإِنْسَانُ الكَافِرُ بِاللَّهِ إِلَى طَعَامِهِ الذِّي يَأْكُلُهُ كَيْفَ حَصَلَ؟!
(25) فَأَصْلُهُ مِنَ المَطَرِ النَّازِلِ مِنَ السَّمَاءِ بِقُوَّةٍ وَغَزَارَةٍ.
(26) ثُمَّ فَتَقْنَا الأَرْضَ فَانْشَقَّتْ عَنِ النَّبَاتِ.
(27) فَأَنْبَتْنَا فِيهَا الحُبُوبَ مِنْ قَمْحٍ وَذَرَّةٍ وَغَيْرِهِمَا.
(28) وَأَنْبَتْنَا فِيهَا عِنَبًا وَقَتًّا رَطْبًا؛ لِيَكُونَ عَلَفًا لِدَوَابِّهِمْ.
(29) وَأَنْبَتْنَا فِيهَا زَيْتُونًا وَنَخْلًا.
(30) وَأَنْبَتْنَا فِيهَا بَسَاتِينَ كَثِيرَةَ الأَشْجَارِ.
(31) وَأَنْبَتْنَا فِيهَا فَاكِهَةً، وَأَنْبَتْنَا فِيهَا مَا تَرْعَاهُ بَهَائِمُكُمْ.
(32) لِانْتِفَاعِكُمْ، وَانْتِفَاعِ بَهَائِمِكُمْ.
(24) അല്ലാഹുവിനെ നിഷേധിച്ച മനുഷ്യൻ താൻ കഴിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കട്ടെ. എങ്ങനെയാണ് അതുണ്ടായത്?!
(25) അതിൻ്റെ ഉത്ഭവം ആകാശത്ത് നിന്ന് ശക്തിയായി പെയ്ത മഴയിൽ നിന്നാണ്.
(26) പിന്നീട് നാം ഭൂമിയെ പിളർത്തുകയും, സസ്യങ്ങൾ മുളക്കുന്നതിനായി അത് വിണ്ടുകീറുകയും ചെയ്തു.
(27) അങ്ങനെ നാം അതിൽ ധാന്യങ്ങൾ -ഗോതമ്പും ചോളവും മറ്റുമെല്ലാം- മുളപ്പിച്ചു.
(28) അതിൽ നാം മുന്തിരി മുളപ്പിച്ചു. നിങ്ങളൂടെ കന്നുകാലികൾക്ക് ഭക്ഷണമായി പച്ചക്കറികളും മുളപ്പിച്ചു. (29) അതിൽ നാം ഒലീവും ഈന്തപ്പനയും മുളപ്പിച്ചു.
(30) അതിൽ നാം ധാരാളം വൃക്ഷങ്ങളുള്ള പൂന്തോട്ടങ്ങളും മുളപ്പിച്ചു. (31) അതിൽ പഴവർഗങ്ങളും, നിങ്ങളുടെ കന്നുകാലികൾക്ക് മേയാനുള്ള ഭക്ഷണവും നാം മുളപ്പിച്ചു.
(32) നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും അതിൽ നിന്ന് ഉപകരിക്കുന്നതിന് വേണ്ടി.