(17) മനുഷ്യൻ നാശമടയട്ടെ. എത്ര കടുത്ത നിഷേധിയാണവൻ?
(18) ഏതൊരു വസ്തുവിൽ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്?
(19) ഒരു ബീജത്തിൽ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (ഘട്ടംഘട്ടമായി) പരുവപ്പെടുത്തുകയും ചെയ്തു.
(20) പിന്നീട് (ഭൂമിയിലേക്കുള്ള) മാർഗം; അതവൻ എളുപ്പമാക്കുകയും ചെയ്തു.
(21) അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്റിൽ മറയ്ക്കുകയും ചെയ്തു.
(22) പിന്നീട് അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവനെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്.
(23) നിസ്സംശയം, അവനോട് അല്ലാഹു കൽപ്പിച്ചത് അവൻ നിർവ്വഹിച്ചില്ല.
(17) لُعِنَ الإِنْسَانُ الكَافِرُ، مَا أَشَدَّ كُفْرُهُ بِاللَّهِ!
(18) مِنْ أَيِّ شَيْءٍ خَلَقَهُ اللَّهُ حَتَّى يَتَكَبَّرَ فِي الأَرْضِ وَيَكْفُرَهُ؟!
(19) مِنْ مَاءٍ قَلِيلٍ خَلَقَهُ، فَقَدَّرَ خَلْقَهُ طَوْرًا بَعْدَ طَوْرٍ.
(20) ثُمَّ يَسَّرَ لَهُ بَعْدَ هَذِهِ الأَطْوَارِ الخُرُوجَ مِنْ بَطْنِ أُمِّهِ.
(21) ثُمَّ بَعْدَ مَا قَدَّرَ لَهُ مِنْ عُمْرٍ فِي الحَيَاةِ أَمَاتَهُ، وَجَعَلَ لَهُ قَبْرًا يَبْقَى فِيهِ إِلَى أَنْ يُبْعَثَ.
(22) ثُمَّ إِذَا شَاءَ بَعَثَهُ لِلْحِسَابِ وَالجَزَاءِ.
(23) لَيْسَ الأَمْرُ كَمَا يَتَوَهَّمُ هَذَا الكَافِرُ أَنَّهُ أَدَّى مَا عَلَيْهِ لِرَبِّهِ مِنْ حَقٍّ، فَهُوَ لَمْ يُؤَدِّ مَا أَوْجَبَ اللَّهُ عَلَيْهِ مِنَ الفَرَائِضِ.
(17) (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ച മനുഷ്യൻ ശപിക്കപ്പെട്ടിരിക്കുന്നു. എത്ര കടുത്ത നിഷേധമാണ് അവൻ അല്ലാഹുവിനോട് വെച്ചുപുലർത്തുന്നത്!
(18) ഭൂമിയിൽ ഇപ്രകാരം അഹങ്കാരം നടിക്കാനും, അല്ലാഹുവിനെ നിഷേധിക്കാനും മാത്രം എന്തൊരു വസ്തുവിൽ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത്?!
(19) ഒരൽപ്പം ദ്രാവകത്തിൽ നിന്നാണ് അവനെ അല്ലാഹു പടച്ചത്. എന്നിട്ട് ഘട്ടംഘട്ടമായി അവൻ്റെ സൃഷ്ടിപ്പിനെ നിർണ്ണയിക്കുകയും ചെയ്തു.
(20) ആ ഘട്ടങ്ങൾക്ക് ശേഷം മാതാവിൻ്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി അവന് അല്ലാഹു എളുപ്പമാക്കി കൊടുക്കുകയും ചെയ്തു.
(21) ഭൂമിയിൽ ജീവിക്കാനുള്ള ആയുസ്സ് നിശ്ചയിച്ചു നൽകിയതിന് ശേഷം, (അവധിയെത്തിയപ്പോൾ) അവനെ അല്ലാഹു മരിപ്പിച്ചു. പുനരുജ്ജീവിപ്പിക്കപ്പെടുന്നത് വരെ കഴിയാനുള്ള ഖബ്റും അവനായി നിശ്ചയിച്ചു.
(22) ശേഷം അല്ലാഹു ഉദ്ദേശിച്ചാൽ വിചാരണ ചെയ്യുന്നതിനും (പ്രവർത്തനങ്ങൾക്ക്) പ്രതിഫലം നൽകുന്നതിനുമായി അവനെ ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്.
(23) എൻ്റെ രക്ഷിതാവിനോട് എനിക്കുള്ള ബാധ്യതയെല്ലാം ഞാൻ നിറവേറ്റി കഴിഞ്ഞിരിക്കുന്നു എന്ന അവൻ്റെ ധാരണ പോലെയല്ല കാര്യം; അല്ലാഹു അവനോട് കൽപ്പിച്ച നിർബന്ധ കർമ്മങ്ങൾ അവൻ നിർവ്വഹിച്ചിട്ടില്ല.
വിശദീകരണം:“മനുഷ്യൻ്റെ നിഷേധം എന്തു മാത്രം കഠിനവും ഭയങ്കരവുമാണെന്ന് അത്ഭുതം കൂറിയതിൻ്റെ കാരണം വ്യക്തമാണ്. അല്ലാഹു മനുഷ്യന് ബുദ്ധി നൽകിയിരിക്കുന്നു. അവനിലേക്ക് തൻ്റെ ദൂതന്മാരെ നിയോഗിക്കുകയും, അവർക്ക് മേൽ തൻ്റെ വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചു നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ സന്ദേശത്തിൽ വിശ്വസിക്കാൻ വേണ്ടതെല്ലാം അവൻ പ്രപഞ്ചത്തിൽ ഒരുക്കി വെച്ചിരിക്കുന്നു. ഇതെല്ലാമുണ്ടായിട്ടും അവൻ നിഷേധിച്ചുവെങ്കിൽ അത് തീർത്തും കഠിനമായ നിഷേധം തന്നെ!” (ഉഥൈമീൻ: 64)