6
إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿٦﴾

(അല്ലാഹുവിനെ) നിഷേധിച്ചവരെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിനെ സൂക്ഷിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്തവരുടെ -ഉള്ളും പുറവും നന്നാക്കിയവരുടെ- വിശേഷണങ്ങൾ വിവരിച്ച ശേഷം അല്ലാഹു അവനെ നിഷേധിച്ചവരുടെ -ഉള്ളും പുറവും നശിച്ചവരാണവർ; അവരുടെ- വിശേഷണങ്ങൾ വിവരിക്കുന്നു.

തീർച്ചയായും (അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും പരലോകത്തെയും) നിഷേധിച്ചവർ; അവർ തങ്ങളുടെ വഴികേടിലും ധിക്കാരത്തിലും തുടരുന്നവർ തന്നെയായിരിക്കും. അതിനാൽ അവർക്ക് താങ്കൾ താക്കീത് നൽകുന്നതും നൽകാതിരിക്കുന്നതും തുല്ല്യമാണ്.

وَلَمَّا بَيَّنَ اللَّهُ صِفَاتَ المُؤْمِنِينَ المُتَّقِينَ الذِّينَ صَلُحَ ظَاهِرُهُمْ وَبَاطِنُهُمْ، ذَكَرَ صِفَاتَ الكَافِرِينَ الذِّينَ فَسَدَ ظَاهِرُهُمْ وَبَاطِنُهُمْ، فَقَالَ:

إِنَّ الذِّينَ كَفَرُوا مُسْتَمِرُّونَ عَلَى ضَلَالِهِمْ وَعِنَادِهِمْ، فَإِنْذَارُكَ لَهُمْ وَعَدَمُهُ سَوَاءٌ.

വിശദീകരണം:

* കാഫിറുകൾ ഒരിക്കലും വിശ്വാസം സ്വീകരിക്കില്ലേ?!

“അല്ലാഹുവിനെ നിഷേധിച്ചവർ തങ്ങളുടെ നിഷേധത്തിൽ തുടരുന്നിടത്തോളം അവരെ അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് തടയുന്ന ചില തടസ്സങ്ങൾ അവർക്ക് ഉണ്ടായിരിക്കും. കപടവിശ്വാസികളുടെ കാര്യവും ഇതു പോലെ തന്നെ; അവർ തങ്ങളുടെ കാപട്യം നിലനിർത്തുന്നിടത്തോളം അവർക്ക് താക്കീതുകൾ നൽകപ്പെട്ടാലും അത് ഫലം ചെയ്യുന്നതല്ല.

അല്ലാഹു പറഞ്ഞതു പോലെ:

وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَاءً وَنِدَاءً ۚ صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ ﴿١٧١﴾

“‌(അല്ലാഹുവിനെ) നിഷേധിച്ചവരെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല.” (ബഖറഃ: 171)

തങ്ങളുടെ നിഷേധത്തിൽ നിലകൊള്ളുന്നിടത്തോളം എല്ലാ കുഫ്ഫാറുകളുടെയും കാര്യത്തിൽ ഈ ഉദാഹരണം വളരെ യോജിക്കുന്നതാണ്. എന്നാൽ ഈ പറഞ്ഞതിന്റെ അർത്ഥം അവർ ഇനി എന്നെങ്കിലുമൊരിക്കൽ വിശ്വാസം സ്വീകരിച്ചേക്കാൻ യാതൊരു സാധ്യതയുമില്ലെന്നല്ല.

അവരുടെ ഹൃദയത്തിനും കേൾവിക്കും കാഴ്ച്ചക്കും മുകളിലുള്ള മൂടി ഒരിക്കൽ നീങ്ങിയാൽ അവർ അല്ലാഹുവിന്റെ താക്കീതുകൾ സ്വീകരിച്ചേക്കാം. എന്നാൽ അവരുടെ അവസ്ഥ മുൻപുള്ളതിൽ തന്നെ തുടരുകയാണെങ്കിൽ അത് സാധ്യവുമല്ല.” (മജ്മൂഉൽ ഫതാവാ / ഇബ്‌നു തൈമിയ്യഃ: 16/587)

* താക്കീതുകൾ ഭയപ്പെടുത്തുന്നില്ലെങ്കിൽ ഹൃദയം പരിശോധനക്ക് വിധേയമാക്കുക!

“അല്ലാഹുവിന്റെ ദീൻ ഹൃദയത്തിലാണ് ശേഖരിക്കപ്പെടുന്നത്. ആർക്കെങ്കിലും ഉപദേശങ്ങൾ യാതൊരു ഭയവും സൃഷ്ടിക്കുന്നില്ലെങ്കിൽ, അല്ലാഹുവിലേക്ക് അടുക്കാൻ അവയൊന്നും അവനെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ ഈ ആയത്തിൽ പരാമർശിക്കപ്പെട്ട കുഫ്ഫാറുകളോട് അവന് ചില സദൃശ്യങ്ങൾ ഉണ്ടായിരിക്കുന്നു.” (തഫ്സീർ ഇബ്നി ഉഥൈമീൻ: 1/38)

ആയത്തിൽ നിന്നുള്ള ചില പാഠങ്ങൾ:

1- നബി -ﷺ- യുടെ ക്ഷണം ബഹുദൈവാരാധകർ തള്ളിക്കളയുമ്പോൾ അവിടുത്തേക്ക് കടുത്ത വിഷമമുണ്ടാകാറുണ്ടായിരുന്നു. അല്ലാഹു ഈ ആയതിലൂടെ നബി -ﷺ- യെ ആശ്വസിപ്പിക്കുന്നു. (തഫ്സീറുൽ മുഹർറർ: 1/80)

2- പ്രബോധകർക്കുള്ള മഹത്തരമായ ഒരു പാഠം ഈ ആയത്ത് ഉൾക്കൊള്ളുന്നു. പ്രബോധകൻ എത്രയെല്ലാം നന്മ നിറഞ്ഞവനാണെങ്കിലും, അവന്റെ പ്രബോധനത്തിന്റെ മേന്മ കൊണ്ടല്ല ആർക്കും സന്മാർഗം ലഭിക്കുന്നത്. ചിലപ്പോഴെങ്കിലും പ്രബോധകൻ ഏറെ മേന്മകളുള്ളവനാണെങ്കിൽ അവന്റെ ക്ഷണം കേൾക്കുന്നവരുടെ ഭാഗത്തുള്ള കുറവുകൾ കാരണത്താൽ അത് സ്വീകരിക്കപ്പെടാതെ പോയേക്കാം. (മജ്മൂഉൽ ഫതാവാ: 16/587)

7
خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴿٧﴾

അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളുടെ മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.

തഫ്സീർ മുഖ്തസ്വർ :

അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെച്ചിരിക്കുകയും, അവയിലുള്ള അസത്യത്തോടൊപ്പം അത് അടച്ചു കളയുകയും ചെയ്തിരിക്കുന്നു എന്നതാണ് (അവർ വിശ്വസിക്കാത്തതിൻ്റെ) കാരണം.

അവരുടെ കാതുകൾക്കും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു; അതിനാൽ സത്യം സ്വീകരിക്കുകയും അതിന് കീഴൊതുങ്ങുകയും ചെയ്യുന്ന രൂപത്തിൽ അവർ കേൾക്കുകയില്ല.

അവരുടെ കാഴ്ച്ചകളുടെ മേൽ അല്ലാഹു ഒരു മൂടി വെച്ചിരിക്കുന്നു; അതിനാൽ തീർത്തും സുവ്യക്തമായിട്ടും അവർ സത്യം കണ്ടുമനസ്സിലാക്കുന്നില്ല. പരലോകത്ത് അവർക്ക് കനത്ത ശിക്ഷയുണ്ടായിരിക്കും.

لِأَنَّ اللَّهَ طَبَعَ عَلَى قُلُوبِهِمْ فَأَغْلَقَهَا عَلَى مَا فِيهَا مِنْ بَاطِلٍ، وَطَبَعَ عَلَى سَمْعِهِمْ فَلَا يَسْمَعُونَ الحَقَّ سَمَاعَ قَبُولٍ وَانْقِيَادٍ، وَجَعَلَ عَلَى أَبْصَارِهِمْ غِطَاءً فَلَا يُبْصِرُونَ الحَقَّ مَعَ وُضُوحِهِ، وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ.

വിശദീകരണം:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: