3
فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ۚ إِنَّهُ كَانَ تَوَّابًا ﴿٣﴾

നിന്റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം നീ അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അവൻ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവൻ (തവ്വാബ്) ആകുന്നു.

തഫ്സീർ മുഖ്തസ്വർ :

فَاعْلَمْ أَنَّ ذَلِكَ عَلَامَةٌ عَلَى قُرْبِ انْتِهَاءِ المُهِمَّةِ التِّي بُعِثْتَ بِهَا، فَسَبِّحْ بِحَمْدِ رَبِّكَ؛ شُكْرًا لَهُ عَلَى نِعَمْةِ النَّصْرِ وَالفَتْحِ، وَاطْلُبْ مِنْهُ المَغْفِرَةَ، إِنَّهُ كَانَ تَوَّابًا يَقْبَلُ تَوْبَةَ عِبَادِهِ، وَيَغْفِرُ لَهُمْ.

(അത് സംഭവിച്ചാൽ) നിന്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത അവസാനിക്കാറായി എന്നതിന്റെ അടയാളമാണത് എന്ന് നീ മനസ്സിലാക്കുക. അപ്പോൾ നിന്റെ രക്ഷിതാവ് നിനക്ക് നൽകിയ വിജയത്തിനും സഹായത്തിനും നന്ദിയായി കൊണ്ട്, അവനെ സ്തുതിച്ചു കൊണ്ട് നീ അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക. തന്റെ അടിമകളുടെ പശ്ചാത്താപം അങ്ങേയറ്റം സ്വീകരിക്കുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ‘തവ്വാബ്’ ആണവൻ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: