1
إِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُ ﴿١﴾
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാൽ.
തഫ്സീർ മുഖ്തസ്വർ :
إِذَا جَاءَ نَصْرُ اللَّهِ لِدِينِكَ -أَيُّهَا الرَّسُولُ- وَإِعْزَازُهُ لَهُ، وَحَدَثَ فَتْحُ مَكَّةَ.
അല്ലാഹുവിന്റെ റസൂലേ! താങ്കളുടെ മതത്തിന് അല്ലാഹുവിന്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്കാ വിജയം സംഭവിക്കുകയും ചെയ്താൽ.