4
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ﴿٤﴾

നിസ്സംശയം, അവൻ ഹുത്വമയിൽ എറിയപ്പെടുക തന്നെ ചെയ്യും.

തഫ്സീർ മുഖ്തസ്വർ :

لَيْسَ الأَمْرُ كَمَا تَصَوَّرَ هَذَا الجَاهِلُ، لَيُطْرَحَنَّ فِي نَارِ جَهَنَّمَ التِّي تَدُقُّ وَتَكْسِرُ كُلَّ مَا طُرِحَ فِيهَا لِشِدَّةِ بَأْسِهَا.

എന്നാൽ വിഡ്ഡിയായ ഈ മനുഷ്യൻ ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. നരകാഗ്നിയിലേക്ക് അവൻ വലിച്ചെറിയപ്പെടുന്നതാണ്; അതിലേക്ക് വന്നു വീഴുന്നതിനെയെല്ലാം ഇടിച്ചു തകർക്കുന്ന -കടുത്ത അപകടം വരുത്തി വെക്കുന്ന- നരകാഗ്നിയാണത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: