3
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾
(അല്ലാഹുവിലും അവൻ്റെ റസൂലിലും അന്ത്യനാളിലും) വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുകയും, ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ.
തഫ്സീർ മുഖ്തസ്വർ :
إِلَّا الذِّينَ آمَنُوا بِاللَّهِ وَبِرُسُلِهِ، وَعَمِلُوا الأَعْمَالَ الصَّالِحَاتِ، وَأَوْصَى بَعْضُهُمْ بَعْضًا بِالحَقِّ، وَبِالصَّبْرِ عَلَى الحَقِّ؛ فَالمُتَّصِفُونَ بِهَذِهِ الصِّفَاتِ نَاجُونَ فِي حَيَاتِهِمْ الدُّنْيَا وَالآخِرَةِ.
അല്ലാഹുവിലും അവൻ്റെ റസൂലുകളിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുകയും, സത്യമാർഗത്തിൽ ക്ഷമയോടെ ഉറച്ചു നിൽക്കുന്നതിന് പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ. ഇഹലോകത്തും പരലോകത്തും വിജയിച്ചവർ ഈ ഗുണവിശേഷണങ്ങൾ ഉള്ളവരാണ്.