9
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ ﴿٩﴾
എന്നാൽ അവൻ അറിയുന്നില്ലേ? ഖബ്റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും;
തഫ്സീർ മുഖ്തസ്വർ :
أَفَلَا يَعْلَمُ هَذَا الإِنْسَانُ المُغْتَرُّ بِالحَيَاةِ الدُّنْيَا إِذَا بَعَثَ اللَّهُ مَا فِي القُبُورِ مِنَ الأَمْوَاتِ وَأَخْرَجَهُمْ مِنَ الأَرْضِ لِلْحِسَابِ وَالجَزَاءِ أَنَّ الأَمْرَ لَمْ يَكُنْ كَمَا كَانَ يَتَوَهَّمُ؟!
ഐഹിക ജീവിതത്തിൽ വഞ്ചിതനായിട്ടുള്ള ഈ മനുഷ്യൻ മനസ്സിലാക്കുന്നില്ലേ; അല്ലാഹു ഖബ്റുകളിൽ കിടക്കുന്ന മരിച്ചവരെ തിരിച്ചു കൊണ്ടു വരികയും, വിചാരണക്കും പ്രതിഫലത്തിനുമായി അവരെ ഭൂമിക്കടിയിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്താൽ അവൻ ധരിച്ചു വെച്ചിരുന്നത് പോലെയായിരിക്കില്ല കാര്യമെന്ന്?!