2
فَالْمُورِيَاتِ قَدْحًا ﴿٢﴾
അങ്ങനെ (കുളമ്പ് കല്ലിൽ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും തന്നെ സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِالخَيْلِ التِّي تُوقِدُ بِحَوَافِرِهَا النَّارَ إِذَا لَامَسَتْ بِهَا الصُّخُورَ لِشِدَّةِ وَقْعِهَا عَلَيْهَا.
പാറക്കല്ലുകൾക്ക് മുകളിൽ കുളമ്പുകൾ ശക്തമായി ഉരസി തീപ്പൊരി പറപ്പിച്ച് കുതിക്കുന്ന കുതിരകളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.